കഞ്ഞിപ്പുര- മൂടാല്‍ റോഡിന് 37.5 കോടി രൂപ
പുത്തനത്താണി : കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ റോഡ് വികസനം, വിവിധ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മാണങ്ങള്‍ക്കും മറ്റുമായി പ്രഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങളുടെ എം.എല്‍.എയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ബജറ്റില്‍ അംഗീകാരം.
കഞ്ഞിപ്പുര- മൂടാല്‍ റോഡിന് 37.5 കോടി രൂപ, കോട്ടക്കല്‍- കോട്ടപ്പടി റോഡ് 10 കോടി, യാറത്തിങ്ങല്‍ -പോസ്റ്റ് ഓഫീസ് റോഡ് 25 ലക്ഷം, മാവണ്ടിയൂര്‍ -ബ്രദേഴ്‌സ് ഹൈസ്‌കൂള്‍ റോഡ് 25 ലക്ഷം, കൊടുമുടി - പുറമണ്ണൂര്‍ റോഡ് 25 ലക്ഷം, കൊടുമുടി- ചെല്ലൂര്‍ ബാഗര്‍ പള്ളി റോഡ് 25ലക്ഷം, മൂന്നാക്കല്‍ പള്ളി റോഡ് അടിയന്തിരമായി ശരിയാക്കല്‍ 25 ലക്ഷം, വെണ്ടല്ലൂര്‍- പൈങ്കണ്ണൂര്‍ റോഡ് 25 ലക്ഷം, മാവണ്ടിയൂര്‍- എരഞ്ഞിക്കല്‍ റോഡ് 25 ലക്ഷം, ചേണ്ടി- കടന്നാമുട്ടി- ചൂനൂര്‍- ഇന്ത്യനൂര്‍ റോഡ് 25 ലക്ഷം, ആമപ്പാറ- കാടാമ്പുഴ റോഡ് 25 ലക്ഷം, സര്‍ഹിന്ദ് നഗര്‍- ആലിന്‍ ചുവട്- ആമപ്പാറ റോഡ് 25 ലക്ഷം. പുതുതായി ഉള്‍പ്പെടുത്തിയവ കഞ്ഞിപ്പുര- കാടാമ്പുഴ- വട്ടപ്പറമ്പ്- കോട്ടക്കല്‍ റോഡ് അപ് ഗ്രേഡേഷന്‍, വളാഞ്ചേരി - തിരുവേഗപ്പുറ റോഡ് , നെല്ലിപറമ്പ്- ചേങ്ങോട്ടൂര്‍- കട്ടങ്ങാന്‍ ചോല റോഡ്, പാറമ്മല്‍- പറങ്കിമൂച്ചിക്കല്‍ റോഡ്, വട്ടപറമ്പ്- കാടാമ്പുഴ റോഡ്, ചങ്കുവെട്ടി- പുത്തൂര്‍ റോഡ്, അങ്ങാടിപ്പുറം- വളാഞ്ചേരി റോഡ്, മൂടാല്‍ -കാവുംപുറം റോഡ്, കൊളമംഗലം -കരേക്കാട് റോഡ്, ദേശീയപാത 17 മുതല്‍ കുറ്റിപ്പുറം റസ്റ്റ് ഹൗസ് വരെ, പി.എച്ച്.സി മുക്കിലപീടിക റോഡ്, വെട്ടിച്ചിറ- കാടാമ്പുഴ റോഡ്,
കണ്ണംകുളം- കണ്ണംകപടവ് - മുക്കിലപീടിക റോഡ്, കഞ്ഞിപ്പുര- കാടാമ്പുഴ റോഡ്, ചെങ്കുണ്ടംപടി-ചീനിച്ചോട്- പാലക്കുന്ന് റോഡ്, ചെമ്പി- പരതി റോഡ്, വാരിയത്ത്പടി- മങ്കേരി- വെണ്ടല്ലൂര്‍ റോഡ്, വെട്ടിച്ചിറ- ചേലക്കുത്ത്- രണ്ടത്താണി റോഡ്, ലിങ്ക്- പുഴക്കാട്ടിരി- റെയില്‍വെ സ്റ്റേഷന്‍ റോഡ്. കെട്ടിട നിര്‍മാണം :- കോട്ടക്കല്‍ മിനി സിവില്‍സ്‌റ്റേഷന്‍, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പേരശ്ശന്നൂര്‍ 20 ലക്ഷം,
വളാഞ്ചേരി പി.എച്ച്.സി കെട്ടിട നിര്‍മാണം, വടക്കുമ്പുറം- എടയൂര്‍ പി.എച്ച്.സി കെട്ടിട നിര്‍മാണം, കുറ്റിപ്പുറം മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണം, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം എന്നിവയാണ് ധനകാര്യ വകുപ്പ് മന്ത്രി കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളായി അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."