HOME
DETAILS

ആറു മാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണം: സുപ്രിം കോടതി

  
backup
May 09 2020 | 02:05 AM

%e0%b4%86%e0%b4%b1%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%97%e0%b4%b0

 


ന്യൂഡല്‍ഹി: കൊവിഡ്- 19 മൂലം വിദേശത്തു കുടുങ്ങിക്കിടക്കുന്ന ആറു മാസം പൂര്‍ത്തിയായ ഗര്‍ഭിണികളെ അടിയന്തരമായി തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കണമെന്ന് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
സഊദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളി യുവതികളായ ഒരു ഡോക്ടറും 17 നഴ്‌സുമാരുമടക്കമുള്ള ഗര്‍ഭിണികള്‍ തങ്ങളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാന്‍ തയാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ അനുസരിച്ച് ഗര്‍ഭണികള്‍ക്കു മുന്‍ഗണയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികളില്‍ ഭൂരിഭാഗം പേരും പ്രസവത്തിനും ബന്ധപ്പെട്ട ചികിത്സയ്ക്കും വേണ്ടി മുന്‍പു തന്നെ ജോലി രാജിവച്ചും ലീവെടുത്തും നാട്ടിലേക്കു വരാന്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കിയതിനാലാണ് ഇവര്‍ വിദേശത്തു തന്നെ തുടരേണ്ടിവന്നത്.
ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സഊദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി മുഖേന പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയും സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago