HOME
DETAILS
MAL
പക്രന്തളം ചുരം റോഡില്‍ വിള്ളല്‍
backup
June 21 2018 | 05:06 AM
കുറ്റ്യാടി: വയനാട്ടിലേക്കുള്ള പക്രന്തളം ചുരം റോഡിന് വിള്ളല്‍ വീണു. പത്ത്, മൂന്ന് വളവുകളിലാണ് റോഡിന് മധ്യഭാഗത്തായി വിണ്ടുകീറിയത്. 2009ല്‍ പത്താം വളവില്‍ വിണ്ടുകീറി റോഡ് ഇടിഞ്ഞിരുന്നു. അതേഭാഗത്ത് തന്നെയാണ് ഇപ്പോള്‍ വീണ്ടും വിണ്ടുകീറല്‍ ഉണ്ടായിരിക്കുന്നത്. കനത്തമഴയില്‍ താമരശേരി ചുരം ഇടിഞ്ഞതിനാല്‍ അതുവഴിയുള്ള വാഹനങ്ങളെല്ലാം കഴിഞ്ഞ ദിവസം മുതല്‍ കുറ്റ്യാടി ചുരം വഴിയാണ് പോകുന്നത്. ഇതോടെ വലിയ വാഹനപ്പെരുപ്പമാണ് റോഡില്‍ ഉണ്ടായിരിക്കുന്നത്. ഇത് വിള്ളല്‍ വീഴാന്‍ ആക്കം കുട്ടിയെന്നാണ് വിലയിരുത്തല്‍. വെള്ളക്കെട്ടിനെ തുടര്‍ന്ന് പതിനൊന്നാം വളവ് ചുങ്കക്കുറ്റിയില്‍ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."