പൊടിപാറി പൊടിശല്യം
ബാവിക്കര: റോഡിലെ രൂക്ഷമായ പൊടിശല്യം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബോവിക്കാനം-ബാവിക്കര റോഡില്‍ നിന്നുള്ള പൊടിശല്യമാണ് വാഹനയാത്രക്കാരെയും റോഡരികിലെ വീട്ടുകാരെയും ദുരിതത്തിലാക്കുന്നത്. റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന്റെ മുന്നോടിയായി നുസ്‌റത്ത് നഗര്‍ മുതല്‍ ബാവിക്കര എല്‍.പി സ്‌കൂളിന് സമീപം വരെ ഓവുചാല്‍ നിര്‍മിക്കുന്നതിന് വേണ്ടി കുഴിയെടുത്ത മണ്ണുകള്‍ റോഡിലിട്ടിരിക്കുകയാണ്. ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പരിസരമാകെ പൊടിപടലങ്ങള്‍ നിറയുന്ന അവസ്ഥയാണ്.
രൂക്ഷമായ പൊടിശല്യം കാരണം റോഡിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാരും ദുരിതത്തിലാണ്. വീടിന്റെ ജനാലകളോ വാതിലുകളൊ തുറന്നിടാനോ വിടിന് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. പൊടിമണ്ണ് ശ്വസിച്ച് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ കടുത്ത രോഗ ഭീഷണി നേരിടുകയാണ്. ബാവിക്കര സ്‌കൂളിലേക്കും മദ്‌റസയിലേക്കും പോകുന്ന വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഇരുപതു ദിവസത്തിലധികമായി തുടരുന്ന പൊടിശല്യം നിയന്ത്രിക്കുന്നതിന് റോഡില്‍ വെള്ളം നനയ്ക്കുകയോ മറ്റോ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റോഡിലെ പെട്ടികള്‍ക്ക് മുകളില്‍ വെള്ളം നനച്ചാല്‍ ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴാന്‍ കാരണമാകുമെന്നാണ് കരാറുകാര്‍ പറയുന്നത്. പൊടി നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."