പ്ലാസ്റ്റിക്കിനെതിരേ കരുതലുമായി രാജീവനും മകന്‍ സായൂജും
നടുവണ്ണൂര്‍: പ്രകൃതിക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വഴിയില്‍ കണ്ടാല്‍ അവഗണിച്ചു പോകുന്നവരാണ് ഏറെയും.
അതെടുത്തുമാറ്റാന്‍ മറ്റാരോ വരുമെന്ന വിശ്വാസത്തില്‍ പലരും കണ്ടിട്ടും കാണാതെ നടിച്ച് നടന്നു പോകും. എന്നാല്‍ വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ പിതാവും മകനും.
കനത്ത മഴയിലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയിലൂടെയാണ് നടുവണ്ണൂര്‍ കൃഷ്ണകൃപയില്‍ രാജീവനും മകന്‍ സായൂജും സമൂഹത്തിനു മാതൃകയാകുന്നത്. നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയാണ് രാജീവന്‍. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സായൂജ്.
അങ്ങാടിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകി എടവനപ്പുറം തോട്ടിലെത്തുന്ന മാലിന്യങ്ങള്‍ ഓരോ ദിവസവും വലിയ ചാക്കുകളില്‍ ശേഖരിച്ച് വയ്ക്കുകയാണിവര്‍. ശക്തമായ മഴയുണ്ടാകുമ്പോള്‍ തോട്ടില്‍ നിന്ന് മാലിനോ്യങ്ങള്‍ സമീപ പ്രദേശത്തെ പറമ്പുകളിലും കുടിവെള്ള സ്രോതസിലും വയലിലും എത്തുന്നു.
ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്നതിനാലാണ് ഒഴുകിയെത്തുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഇവര്‍ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ നാടോടികള്‍ക്ക് സൗജന്യമായി നല്‍കും.
ഉപയോഗിച്ച സിറിഞ്ചുകളും പരിശോധനക്കായി ലാബുകളിലെത്തുന്ന സാംപിളുകള്‍ അടങ്ങിയ കുപ്പികളും മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഒഴുകിയെത്തിയത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മൂന്നു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് കര്‍ണാടകയിലേക്ക് സംസ്‌കരണത്തിന് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."