HOME
DETAILS
MAL
പൊതുടാപ്പുകള്‍ നീക്കം ചെയ്യാനുള്ള അധികൃതരുടെ നിലപാട് ജനങ്ങളെ വലക്കുന്നു
backup
June 21 2018 | 05:06 AM
പുല്‍പ്പള്ളി: കുടിവെള്ള പദ്ധതിയുടെ പൊതുടാപ്പുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനുള്ള നടപടി നൂറ് കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി.
പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും കുടിവെള്ള വിതരണം ജലനിധി ഏറ്റെടുത്തതോടെയാണ് വര്‍ഷങ്ങളായി വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന പൊതുടാപ്പുകള്‍ ജലനിധി പൂര്‍ണമായും നീക്കം ചെയ്യുന്നത്. ഇതു മൂലം കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം പോകേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഭൂരിഭാഗം വീടുകളിലും കുഴല്‍കിണര്‍ ആയതും പൊതു കിണര്‍ ഇല്ലാത്തതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാവാന്‍ കാരണം. കുടിവെള്ള പദ്ധതി പൂര്‍ണമായും ജലനിധി ഏറ്റെടുത്തതോടെയാണ് പൊതുടാപ്പുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ പൊതുടാപ്പുകള്‍ നീക്കം ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."