HOME
DETAILS
MAL
പോക്സോ കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍
backup
March 05 2019 | 05:03 AM
ഒറ്റപ്പാലം: പോക്സോ കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. കൊല്ലം വവ്വാക്കാട് സത്യാലയത്തില്‍ പ്രദീപ് കുമാറി(37)നെയാണ് ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
2018 മാര്‍ച്ചില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മുങ്ങി നടക്കുകയായിരുന്ന ഇയാളെ കൊല്ലത്തുനിന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."