HOME
DETAILS

നവലോക നിര്‍മിതിയില്‍ കേസരിയുടെ ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു: മുഖ്യമന്ത്രി

  
backup
April 09 2017 | 19:04 PM

%e0%b4%a8%e0%b4%b5%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8


കൊച്ചി: കേസരി എ ബാലകൃഷ്ണപിള്ള ഉയര്‍ത്തിപ്പിടിച്ച പുരോഗമനപരമായ ആശയങ്ങള്‍ കൂടുതല്‍ തിരിച്ചറിയാനും ജീവിതപരിസരങ്ങളില്‍ ശക്തിമത്തായി ഉയര്‍ത്തിപ്പിടിക്കാനും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മതനിരപേക്ഷത, സാര്‍വ ദേശീയത, സാമൂഹ്യനീതി, പുരോഗതി എന്നിവയ്ക്കായി വിട്ടുവീഴ്ച്ചയില്ലാതെയാണ് കേസരി പോരാടിയത്. എന്നാല്‍ ഇന്ന് കേസരി ഉയര്‍ത്തിപ്പിടിച്ച ഈ ആശയങ്ങള്‍ വെല്ലുവിളിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേസരി സ്മാരകം സ്ഥിതി ചെയ്യുന്ന വടക്കന്‍ പറവൂരിലെ മാടവനപ്പറമ്പില്‍ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക കേരളത്തിന്റെ ചിന്താലോകം രൂപപ്പെടുത്തുന്നതില്‍ മാര്‍ഗ ദര്‍ശകമായ സംഭാവന നല്‍കിയ മഹദ് വ്യക്തിയാണ് കേസരി എ ബാലകൃഷ്ണപ്പിള്ള. കേരളത്തില്‍ ധൈഷണികമായ നവലോകം സൃഷ്ടിക്കാനും അതിനുതകുന്ന രീതിയില്‍ ആശയലോകം രൂപപ്പെടുത്താനുമാണ് കേസരി ശ്രമിച്ചത്.ആധുനികകലയ്ക്കും സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും അദ്ദേഹം ഒരുപോലെ അടിത്തറയൊരുക്കി. ആദര്‍ശാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച കേസരി, അധികാരകേന്ദ്രങ്ങളെ നിര്‍ഭയമായി നേരിടുന്ന രാഷ്ട്രീയ സാംസ്‌കാരികതയുടെയും പതാകാവാഹകനായി.
പത്രപ്രവര്‍ത്തനത്തില്‍ രസിപ്പിക്കലിലൂടെ പണമുണ്ടാക്കണമെന്ന് കരുതുന്നവര്‍ ഏറിവരുന്ന കാലത്ത് കേസരിയുടെ കാഴ്ച്ചപ്പാടിന് ഏറെ പ്രധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.വി.ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എസ് ശര്‍മ്മ എം.എല്‍.എ, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍, സാഹിത്യോത്സവം ഡയറക്ടര്‍ സേതു, മുന്‍ എം.പി പി രാജീവ്, കൊച്ചി റിഫൈനറി മാനേജിങ് ഡയറക്ടര്‍ പ്രസാദ് എം പണിക്കര്‍, നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്, മുന്‍ ചെയര്‍മാന്‍ എന്‍.എ അലി, ഡെന്നി തോമസ്, ഷീബ പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  4 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  4 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago