HOME
DETAILS
MAL
രാജ്യത്തു മൂന്നിലൊന്നു പേര്‍ക്ക് രോഗം ഭേദമാകുന്നു: ആരോഗ്യ മന്ത്രാലയം
backup
May 09 2020 | 03:05 AM
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നു പേര്‍ക്കു രോഗം ഭേദമാകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 29.36 ശതമാനമാണ് രോഗം ഭേദമാകല്‍ നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.
16,540 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1273 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ 216 ജില്ലകളില്‍ ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
42 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കേസുകളില്ല. 29 ജില്ലകളില്‍ 21 ദിവസമായി പുതിയ കേസില്ല. 36 ജില്ലകളില്‍ 14 ദിവസമായി പുതിയ കേസുകളില്ല.
രാജ്യത്താകെ ഇതുവരെ 56,342 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും വ്യാഴാഴ്ച മുതല്‍ ഇന്നലെ വരെ 3390 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗികളില്‍ 3.2ശതമാനം പേര് ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് കഴിയുന്നത്. 4.7 ശതമാനം പേര് ഐ.സിയുവിലും 1.1 ശതമാനം പേര് വെന്റിലേറ്ററിലുമാണുള്ളത്.
മതിയായ ജാഗ്രതയുണ്ടായില്ലെങ്കില്‍ കേസുകളുടെ എണ്ണത്തില്‍ അതിവേഗത്തിലുള്ള ഉയര്‍ച്ചയുണ്ടാകുമെന്ന് ലാവ് അഗര്‍വാള്‍ പറഞ്ഞു. കൊവിഡിനൊപ്പം ജീവിച്ച് ശീലിക്കുകയാണ് നമ്മള് ചെയ്യേണ്ടത്. സംസ്ഥാനങ്ങള്‍ക്കുള്ള പുതിയ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടിക ഉടന്‍ തയാറാക്കി നല്‍കുമെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."