എസ്.എം.എഫ് 'ഇത്തിഹാദ് 2019': ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചെറുതുരുത്തി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന 'ഇത്തിഹാദ് 2019' ചെറുതുരുത്തി നൂറുല്‍ ഹുദ കാംപസില്‍ ഇന്നും നാളെയുമായി നടക്കും. എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജംഇയ്യത്തുല്‍ ഖുത്വബ സ്റ്റേറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രൊജക്ട് വിങ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 140 പേരാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളില്‍ സംബന്ധിക്കുക.
അടുത്ത ഒരു വര്‍ഷം നടപ്പിലാക്കേണ്ടുന്ന വിവിധ പദ്ധതികള്‍ ക്യാംപ് ചര്‍ച്ചചെയ്യും. മഹല്ലുകളിലെ സ്വാഭാവിക പ്രശ്‌നങ്ങള്‍ പ്രതിസന്ധികള്‍, പലിശരഹിത ഇസ്‌ലാമിക് ബാങ്കിങ് സാധ്യതകള്‍, പ്രീ മാരിറ്റല്‍ കോഴ്‌സ്,പാരന്റിങ് കോഴ്‌സ്, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ നല്‍കി വരുന്ന വിവിധ സഹായ പദ്ധതികളുടെ വിശദീകരണം തുടങ്ങി സാധ്യമായ മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മഹല്ലു തലങ്ങളില്‍ നടപ്പിലാക്കേണ്ടുന്ന പദ്ധതികളുടെ വിശദീകരണങ്ങള്‍ എന്നിവ പരിശീലന പരിപാടിയില്‍ ചര്‍ച്ച ചെയ്യും.
ഇന്ന് വൈകിട്ട് നാലിന് ക്യാംപ് സൈറ്റില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ തുടങ്ങും. അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ച. ഗ്രൂപ്പ് ഡിസ്‌കഷന് ശേഷംപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും. നാളെ വൈകിട്ടോടെ ക്യാംപ് സമാപിക്കും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ദ്വിദിന പരിശീലനപരിപാടിയില്‍ സംബന്ധിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."