HOME
DETAILS
MAL
കൊവിഡ് വ്യാപനം റഷ്യയില്‍ അതിവേഗം
backup
May 09 2020 | 03:05 AM
വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കേ, സമാന പ്രതിസന്ധിയിലേക്ക് റഷ്യയും. റഷ്യയില്‍ ദിവസങ്ങളായി വന്‍തോതിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 1,723 പേരാണ് മരിച്ചിരിക്കുന്നതെങ്കിലും രോഗബാധിതരുടെ എണ്ണം 1.88 ലക്ഷമായി ഉയര്‍ന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് റഷ്യയിലെ രോഗികളുടെ എണ്ണം ഇത്രയേറെ ഉയര്‍ന്നത്. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു മാത്രം പിന്നില്‍ അഞ്ചാം സ്ഥാനത്താണ് റഷ്യയുള്ളത്. ഓരോ ദിവസവും പതിനായിരത്തിലേറെ പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിക്കുന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2,73,534 ആയി ഉയര്‍ന്നു. 39.67 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 13.6 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ലോകത്താകെ 2,59,474 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 37,59,967 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
അതേസമയം, അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷം പിന്നിട്ടു. 77,190 പേരാണ് ഇവിടെ മരിച്ചത്. 12.96 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പെയിനില്‍ 2.60 ലക്ഷം പേര്‍ക്കും ഇറ്റലിയില്‍ 2.16 ലക്ഷം പേര്‍ക്കും ബ്രിട്ടനില്‍ 2.07 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്.
ബ്രിട്ടനില്‍ 30,615 പേരും ഇറ്റലിയില്‍ 29,958 പേരും സ്‌പെയിനില്‍ 26,299 പേരും ഫ്രാന്‍സില്‍ 25,987 പേരും മരിച്ചു. ബ്രസീലില്‍ മരണസംഖ്യ 9,307 ആയി ഉയര്‍ന്നു. ജര്‍മനിയില്‍ 7,392, തുര്‍ക്കിയില്‍ 3,641, ഇറാനില്‍ 6,541, ചൈനയില്‍ 4,633, കാനഡയില്‍ 4,408, പെറുവില്‍ 1,627, ബെല്‍ജിയത്തില്‍ 8,521, നെതര്‍ലാന്‍ഡ്‌സില്‍ 5,359, ഇക്വഡോറില്‍ 1,654, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,810, മെക്‌സിക്കോയില്‍ 2,961, പോര്‍ച്ചുഗലില്‍ 1,114, സ്വീഡനില്‍ 3,175, അയര്‍ലാന്‍ഡില്‍ 1,403 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയെക്കൂടാതെ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."