പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തില്‍ വര്‍ധനവ്
കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ഫലം കാണുന്നതായി കണക്കുകള്‍.
പുതിയ അധ്യായന വര്‍ഷത്തിലെ ആറാം പ്രവര്‍ത്തിദിനം പിന്നിട്ടപ്പോള്‍ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നേരത്തെ ഒന്നാം ക്ലാസിലേക്കും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു.
രണ്ട് മുതല്‍ പത്താം ക്ലാസുവരെയുള്ള ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അണ്‍എയ്ഡഡ് മേഖലയില്‍ നിന്നെത്തിയവരാണ്. വൈത്തിരി ഉപജില്ലയില്‍ മാത്രം 889 വിദ്യാര്‍ഥികളാണ് അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലെത്തിയത്. ഉപജില്ലയിലെ 48 വിദ്യാലയങ്ങളിലായാണ് ഇത്രയും പേര് പ്രവേശനം നേടിയത്.
കഴിഞ്ഞവര്‍ഷം അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്നും 376 കുട്ടികളാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയത്. പിണങ്ങോട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 103 കുട്ടികളെത്തിയപ്പോള്‍ എച്ച്.ഐ.എം.യു.പി.എസ് കല്‍പ്പറ്റ- 86, സെന്റ്മേരീസ് എച്ച്.എസ് തരിയോട് - 54, എസ്.കെ.എം.ജെ.എച്ച്.എസ് എസ് കല്‍പ്പറ്റ- 74, ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ- 23 ജി.എല്‍.പി.എസ് പടിഞ്ഞാറത്തറ- 20, എന്നിങ്ങനെ ഭൂരിപക്ഷം വിദ്യാലയങ്ങളിലും വിദ്യാര്‍ഥികളെത്തി.
പൊതു വിദ്യാലയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നേടിയവരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. പല വിദ്യാലയങ്ങളിലും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തയത്രയും പ്രവേശനം നടന്നിട്ടുണ്ട്. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളില്‍ പ്രീപ്രൈമറി പ്രവേശനിരക്ക് 210, എച്ച്.ഐ.എം.യു.പി വൈത്തിരി സ്കൂളില്‍ 223, അച്ചൂരാനം ജി.എല്‍.പി സ്കൂളില്‍ 104 കുട്ടികള്‍ എന്നിങ്ങനെയാണ്.
പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ വര്‍ധനവ് പൊതുവിദ്യാഭ്യാസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."