HOME
DETAILS
MAL
ഐസ്ക്രീം പാര്‍ലര്‍ കേസ്: വി.എസിനെ തള്ളി കുഞ്ഞാലിക്കുട്ടിയ്ക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്
backup
March 05 2019 | 08:03 AM
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സര്‍ക്കാര്‍. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലിസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദന് നല്കിയ പുനഃപരിശോധനാ ഹരജി തള്ളണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരുകള്‍ മാറുന്നത് അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും കേസ് പുനരന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്. ഭരണമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിനുമേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."