കാലവര്‍ഷം: നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യണമെന്ന്
എടത്വ: വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളില്‍പെട്ടവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് കുട്ടനാട് നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും കനത്തമഴയിലും കാറ്റിലും വീട് നശിച്ചവര്‍ക്ക് പുനര്‍ നിര്‍മിക്കുവാന്‍ അടിയന്തിരസഹായം നല്‍കണം.
മടവീണ പാടശേഖരങ്ങള്‍ക്ക് ബണ്ട് നിര്‍മിക്കുവാനും വീണ്ടും കൃഷിയിറക്കാനുമുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും വാഴ കൃഷിയും പച്ചക്കറി കൃഷിയും നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ ഇപ്പോള്‍ വെള്ളം ഇറങ്ങാത്ത സ്ഥലങ്ങളിലെ ക്യാംപുകള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതിയംഗം അഡ്വ. ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പത്രോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാന്‍സിസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജെന്നിംഗ്‌സ് ജേക്കബ്, സണ്ണി തോമസ് കളത്തില്‍, സാബു തോട്ടുങ്കല്‍, ജോസഫുകുട്ടി തുരുത്തേല്‍, പ്രകാശ് പനവേലി, അജിത് രാജ്, ഡോ. ഷാജോ കണ്ടക്കുടി, ബിനു ഐസക് രാജു, സിബിച്ചന്‍ കളാശേരി, ഷിബു ലൂക്കോസ്, ജോജി വൈലോപ്പള്ളി, ജോസ് ചുങ്കപ്പുര, ടെഡി ചേന്നംകര, ബിജു സി. ആന്റണി, ബിജു തായങ്കരി, ജോസഫ്കുഞ്ഞ് എട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."