സഊദിയില്‍ വാഹനങ്ങള്‍ നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കും
ജിദ്ദ: വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് സഊദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. മുന്നിലെ വാഹനത്തില്‍ നിന്ന് നിശ്ചിത അകലം പാലിക്കേണ്ടതുണ്ട്.
അപകടങ്ങള്‍ കുറക്കാന്‍ ഇങ്ങനെ മുമ്പിലുള്ള വാഹനങ്ങളില്‍ നിന്നും ഒരു നിശ്ചിത അകലം പാലിക്കണമെന്നും അകലം പാലിക്കാത്തവര്‍ വയലേഷന്‍ ലിസ്റ്റ് രണ്ടു പ്രകാരം പിഴ നല്‍കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വയലേഷന്‍ ലിസ്റ്റ് രണ്ടു പ്രകാരം 300 റിയാലിനും 500 റിയാലിനുമിടക്കാണു പിഴ ഈടാക്കുക.
അതേ സമയം വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ഫോണ്‍ ഉപയോഗമൂലം സഊദിയില്‍ പ്രതിവര്‍ഷം 1.6 ലക്ഷം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കണക്കുകള്‍. പ്രതിവര്‍ഷം 1,61,242 വാഹനാപകടങ്ങളാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നതെന്ന് സാസോ (സഊദി സ്റ്റാന്‍ഡേര്‍ഡ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കുന്നു.
വാഹനമോടിക്കുന്നവര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന മുന്നറിയിപ്പാണ് സാസോ നല്‍കിയിരിക്കുന്നത്. സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. മരണനിരക്ക് 12 ശതമാനം കുറയ്ക്കാന്‍ എയര്‍ബാഗും അപകടങ്ങള്‍ 40 മുതല്‍ 60 ശതമാനം വരെ കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റും സഹായിക്കുന്നതായി സാസോപഠനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."