സഊദിയില്‍ ഐ.ടി മേഖലയില്‍ സമ്പൂര്‍ണ സഊദി വല്‍ക്കരണം നടപ്പിലാക്കുന്നു
റിയാദ്: സഊദിയില്‍ ഐ.ടി മേഖല പൂര്‍ണമായും സ്വദേശി ജോലിക്കാരുടെ കീഴിലക്കാനുള്ള നടപടികള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തുടങ്ങി. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ ഈ മേഖയിലെ പ്രധാനപ്പെട്ട മുപ്പത് പ്രൊഫഷനുകള്‍ സഊദിവല്‍ക്കരിക്കാനാണ് നീക്കം. നിലവില്‍ സ്വകാര്യ മേഖലയില്‍ ഈ പ്രൊഫഷനുകള്‍ വിദേശികളുടെ നിയന്ത്രണത്തിലാണ്. ഇവ പൂര്‍ണമായും സ്വദേശികള്‍ക്ക് സംവരണം ചെയ്യുന്നതിലൂടെ പതിനയ്യായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കാവശ്യമായ എല്ലാ പിന്തുണയും ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ഫണ്ടാ(ഹദഫ്) ണ് നല്‍കുന്നത്.
ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഓപറേഷന്‍സ് അനലിസ്റ്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റാബേസ് സൂപ്പര്‍വൈസര്‍, ബിസിനസ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ്, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റംസ് ഓപറേഷന്‍ സ്‌പെഷ്യലിസ്റ്റ്, നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍,തുടങ്ങി മുപ്പത് പ്രോഫഷനുകലാണ് സമ്പൂര്‍ണ്ണ സഊദിവല്‍ക്കരണം സാധ്യമാക്കുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ട പ്രൊഫഷനുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സഊദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്വദേശികളില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് അവര്‍ക്ക് നിയമനം നല്‍കാനുള്ള നടപടികള്‍ക്ക് ഹദഫ് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."