എം.പിയുടെ സര്‍ക്കാര്‍ സ്തുതി: സ്ഥാനാര്‍ത്ഥിത്വ മോഹം: ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഇ എസ് എയില്‍ ഉള്‍പ്പെടുത്തിയിരുന്ന കേരളത്തിലെ 123 വില്ലേജുകള്‍ക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 13ന് പുറപ്പെടുവിച്ച നിരോധന ഉത്തരവ് ഇപ്പോഴും ബാധാകമാണെന്ന് ജോയിസ് ജോര്‍ജ്ജ് എം പി യുടെ ആരേപണം അടിസ്ഥാന രഹിതമാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പ്രസ്തുത 123 വില്ലേജുകളിലും അതാത് പഞ്ചായത്ത്തല സമിതികളുടെ സഹായത്തോടെ നേരിട്ട് സ്ഥല പരിശോധന നടത്തി ജനവാസ കേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും സി എച് ആറില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും ഇ എസ് എയില്‍ നിന്ന് ഒഴിവാക്കി അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിച്ചാണ് റിപ്പോര്‍ട്ടും പ്ലാനും തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.
പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടവും കരടു വിജ്ഞാപനവും പുറപ്പെടുവിച്ചത്. പ്രസ്തുത കരടു വിജ്ഞാപനം അതേപടി അംഗീകരിച്ചാണ് മോദി സര്‍ക്കാര്‍ കരടു വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചത്. കരടു വിജ്ഞാപനത്തില്‍ ഇ എസ് എയില്‍ നിലനിര്‍ത്തിയ പ്രദേശങ്ങള്‍ക്ക് മാത്രമേ നിരോധന ഉത്തരവ് ബാധകമാവുകയുള്ളു എന്നതാണ് സത്യം.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തിയ കള്ള പ്രചാരണ തന്ത്രം വീണ്ടും പൊടി തട്ടിയെടുത്ത് പ്രയോഗിക്കുകയാണ് എം പി യെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇടതു മുന്നണിയെ എങ്ങിനയെങ്കിലും പ്രീണിപ്പിച്ച് അടുത്ത തെരെഞ്ഞെടുപ്പില്‍ സീറ്റു കരസ്ഥമാക്കാന്‍ വേണ്ടിയാണ് എം പി പിണറായി സര്‍ക്കാരിന് മുഖസ്തുതി പാടുന്നതെന്നും ഇബ്രാഹിംകുട്ടി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."