പ്രാക്തന ഗോത്രവര്‍ഗ പാക്കേജ്: പാലം ഇടം മാറ്റി പണിയുന്നതിനെതിരേ പരാതി നല്കി
കാട്ടിക്കുളം: പ്രാക്തന ഗോത്രവര്‍ഗ പാക്കേജില്‍ അനുവദിച്ച പാലം ഇടം മാറ്റി നിര്‍മിക്കുന്നതിനെതിരെ ആദിവാസികള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ക്ക് പരാതി നല്കി. തിരുനെല്ലി-അപ്പപ്പാറ കുനുക്കോട് കോളനിവാസികളാണ് 40 ഓളം പേര് ഒപ്പിട്ട പരാതി നല്‍കിയത്.
കോളനിക്ക് ഏകദേശം 150 മീറ്റര്‍ അകലെ തോടിനു കുറുകെ പണിയേണ്ട പാലം സ്വകാര്യവ്യക്തിയുടെ താല്പര്യ പ്രകാരം 700 ഓളം മീറ്റര്‍ മാറിയാണ് പണിയുതെന്ന് പരാതിയില്‍ പറയുന്നു. തീര്‍ത്തും പിന്നാക്കാവസ്ഥയിലുളള കുനുക്കോട് കോളനി വികസനത്തിനു 2014-15ല്‍ ഗോത്രവര്‍ഗ പാക്കേജില്‍ 2.7 കോടി രൂപയാണ് അനുവദിച്ചത്.
പാര്‍സിയില്‍ നിന്നു കോളനിയിലേക്ക് ഒരു കി.മീറ്റര്‍ റോഡും കോളനിക്കു സമീപം തോടിനു കുറുകെ പാലവും ഉള്‍പ്പെടെ നിര്‍മിക്കുന്നതിനായിരുന്നു ഫണ്ട്. റോഡുപണി ഏകദേശം പൂര്‍ത്തിയായി. വശങ്ങളില് സംരക്ഷണ ഭിത്തി കെട്ടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തിയാണ് പൂര്‍ത്തിയാകാനുള്ളത്.
പഞ്ചായത്ത് ഭരണസമിതിയിലെയും പട്ടികവര്‍ഗ വികസന വകുപ്പിലെയും ചിലര്‍ ഒത്തുകളിച്ചാണ് സ്വകാര്യവ്യക്തിക്ക് ഗുണം ചെയ്യുംവിധം പാലം ഇടംമാറ്റി പണിയുന്നതിനു നീക്കം നടത്തിയതെന്ന് ആദിവാസികള്‍ പറയുന്നു. 11 കാട്ടുനായ്ക്ക കുടുംബങ്ങളാണ് കുനുക്കോട് കോളനിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."