മരങ്ങൾ പൂവിട്ടു, പർപ്പിൾ കളറിൽ മനോഹരിയായ അബഹ തെരുവുകൾ... കാണാം ചിത്രങ്ങൾ
റിയാദ്: പർപ്പിൾ കളറിൽ മനോഹാരിയായ അബഹ തെരുവുകൾ ശ്രദ്ധേയമാകുന്നു. ഇവിടെ വ്യാപകമായ ജകാരൻഡ മരങ്ങൾ പൂവിട്ടതോടെയാണ് അബഹ നഗരം പർപ്പിൾ കളറിൽ മനോഹാരിയായി വിസ്‌മയ കാഴ്ച്ചയൊരുക്കി കാഴ്ച്ചക്കാർക്ക് ഏറെ നയന മനോഹര ദൃശ്യം നൽകുന്നത്. സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അസീറിന്റെ തലസ്ഥാന കേന്ദ്രമായ അബഹ, സൗമ്യമായ കാലാവസ്ഥ കാരണം സഊദി അറേബ്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രം കൂടിയാണ്.
സഊദിയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്‍തമായി പച്ചപ്പുകളാൽ നിറഞ്ഞ ഈ മേഖലയിൽ പർപ്പിൾ കളർ പുഷ്പങ്ങൾ വിരിയുന്ന ജകാരൻഡ മരങ്ങൾ നിരവധിയായി കാണപ്പെടുന്നുണ്ട്. ഇവ വിരിഞ്ഞതോടെയാണ് പർപ്പിൾ കളർ നയന മനോഹര ദൃശ്യമൊരുക്കിയത്.
അറബ് ലീഗിന്റെ അറബ് ടൂറിസം ഓർഗനൈസേഷൻ 2017 ൽ അബ്ഹയെ അറബ് ടൂറിസത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ സഊദിയിലെ അസീർ പ്രവിശ്യയുടെ തലസ്ഥാനമാണ് അബഹ. സമുദ്രനിരപ്പിൽ നിന്ന് 2,270 മീറ്റർ ഉയരമുള്ള കുന്നുകളിളിലായി സ്ഥി ചെയുന്ന പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രവുമാണ്. വയലറ്റ് നിറത്തിലുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷങ്ങളിലൊന്നാണ് ജകാരൻഡ മരങ്ങൾ. വസന്തകാലത്ത് പ്രത്യക സന്തോഷം നൽകുന്നവായിണിതെന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തു പലരും പങ്കു വെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."