കുട്ടിക്കൊമ്പന് പേര് മന്ത്രിയുടെ വക
നിലമ്പൂര്‍: പാറക്കെട്ടില്‍ കുടുങ്ങി എരഞ്ഞിമങ്ങാട് വനം കാര്യാലയത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിക്കൊമ്പനെ കാണാന്‍ വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു എത്തി. കുസൃതി കാട്ടി നടന്ന കുട്ടിക്കൊമ്പന് മന്ത്രി പേരിട്ടു.
മനു എന്ന് സ്‌നേഹത്തോടെ മന്ത്രി കെ. രാജു വിളിച്ചപ്പോള്‍ കുട്ടിക്കൊമ്പന്‍ തുമ്പിക്കൈ നീട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ച് മന്ത്രി മടങ്ങി. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ എരഞ്ഞിമങ്ങാട് ഓഫിസ് പരിസരത്ത് കുട്ടി കൊമ്പനെ തേക്കടി വന്യ ജീവിസങ്കേതത്തിലെ ഡോ.അബ്ദുല്‍ ഫത്താഹിന്റെ നേതൃത്വത്തിലാണ് ചികില്‍സ നല്‍കുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ വനം മന്ത്രി കെ.രാജു വിവര മറിഞ്ഞ് വനം വകുപ്പിന്റെ എരഞ്ഞിമങ്ങാട് ഓഫിസിലെത്തി കുട്ടി കൊമ്പനെ സന്ദര്‍ശിക്കുകയായിരുന്നു.
ആനക്കുട്ടിക്ക് പേരിട്ടോ എന്ന് ചോദിച്ച മന്ത്രി ഇല്ലെന്ന് വനപാലകര്‍ പറഞ്ഞതോടെ മനുവെന്ന പേര്‍ നിര്‍ദേശിക്കുകയും പേരു ചൊല്ലി കുടി കൊമ്പനെ വിളിക്കുകയുമായിരുന്നു. സ്റ്റേഷന്‍ മുറ്റത്ത് കോണ്‍ക്രീറ്റ് ഷെഡില്‍ നിലത്ത് ചാക്ക് വിരിച്ചാണ് പാര്‍പ്പിച്ചിട്ടുള്ളത്. തേക്കടി അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.അബ്ദുല്‍ ഫത്താഹിനോട് മന്ത്രി വിവരങ്ങള്‍ തിരക്കി.
ചൂട് കുറക്കാന്‍ ഷെഡില്‍ ഫാന്‍ സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. യാത്രാചെയ്യാനുള്ള ആരോഗ്യസ്ഥിയെത്തിയാല്‍ കൊട്ടൂര്‍ ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ എസ്.സണ്‍, നോര്‍ത്ത് ഡി.എഫ്.ഒ ഡോ.ആര്‍.ആടലരശന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.എം ബഷിര്‍, ടി.കെ ഗിരീഷ് കുമാര്‍, എം.മുജിബ് റഹ്മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. എറെ സമയം ആനക്കുട്ടിയെ തൊട്ടും മറ്റും പരിപാലിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."