HOME
DETAILS
MAL
തബ്‌ലീഗ് നേതാവിന്റെ ശബ്ദസന്ദേശം കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി ഡല്‍ഹി പൊലിസ്
backup
May 10 2020 | 04:05 AM
നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി കൂടിയായ മൗലാനാ സാദിനെതിരായ കേസ് ദുര്‍ബലമാവുന്നു
ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്ത് നേതാവും നിസാമുദ്ദീന്‍ തബ്‌ലീഗ് മര്‍ക്കസ് മേധാവിയുമായി മൗലാനാ സാദ് ഖണ്ഡാല്‍വിയുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ കെട്ടിച്ചമച്ചതെന്ന് ഡല്‍ഹി പൊലിസ്. ഡല്‍ഹി പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് പൊലിസ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. നിരവധി ശബ്ദരേഖകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ് വിവാദ ശബ്ദരേഖയെന്നാണ് പൊലിസിന്റെ നിഗമനം.
വിവാദ ശബ്ദരേഖക്കായി സാദിന്റെ 20 ശബ്ദരേഖകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ മര്‍ക്കസില്‍ നിന്ന് കണ്ടെടുത്ത ശബ്ദരേഖകള്‍ പൊലിസ് ഫൊറന്‍സിക് പരിശോധനക്കച്ചു. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശം പാലിക്കേണ്ടതില്ലെന്നും മര്‍ക്കസിലെ യോഗങ്ങള്‍ക്ക് ഹാജരാകാനും അനുയായികളോട് ആഹ്വനം ചെയ്യുന്ന ശബ്ദരേഖയുടെ പേരില്‍ മൗലാനാ സാദിനും മറ്റു ആറു പേര്‍ക്കുമെതിരേ ഡല്‍ഹി പോലിസ് 304ാം വകുപ്പു പ്രകാരം നരഹത്യക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരവും കേസെടുത്തിരുന്നു.
ശബ്ദരേഖ കെട്ടിച്ചമച്ചതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചാല്‍ സാദിനെതിരായ കേസുകള്‍ ദുര്‍ബലമാവും. ലോക്ക് ഡൗണ്‍ ലംഘിച്ച് നിസാമുദ്ദീന്‍ ദര്‍ഗക്കടുത്തുള്ള തബ്‌ലീഗ് ആസ്ഥാനത്ത് യോഗം ചേര്‍ന്നുവെന്നും കൊവിഡ് പടരാതിരിക്കാനുള്ള അധികൃതരുടെ നിര്‍ദേശം പാലിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയെന്നുമാണ് ആരോപിക്കപ്പെടുന്ന കുറ്റം.
നിസാമുദ്ദീന്‍ പൊലിസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ മുകേഷ് വാലിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 21നാണ് സാദിന്റെ പേരില്‍ ഓഡിയോ വാട്‌സാപ്പില്‍ പ്രചരിച്ച് തുടങ്ങിയത്. അതിവേഗത്തില്‍ അത് വൈറലായി. ഇതെത്തുടര്‍ന്ന മര്‍ക്കസ് ഓഫിസിലുള്ള ലാപ്‌ടോപ് പൊലിസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ലാപ്പ് ടോപ്പിലുണ്ടായിരുന്ന 350 ശബ്ദരേഖകള്‍ പൊലിസ് പരിശോധിച്ചു. അനുയായികള്‍ക്ക് അയച്ച ശബ്ദരേഖകളെല്ലാം മര്‍ക്കസിന്റെ യുട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്തിരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവാദ ശബ്ദരേഖയും പരിശോധിച്ചു. ഇതില്‍ നിന്നാണ് വിവിധ ശബ്ദരേഖകള്‍ കൂട്ടിച്ചേര്‍ത്താണ് വിവാദ ശബ്ദരേഖയുണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തിയത്. ശബ്ദരേഖയുടെ പലഭാഗങ്ങള്‍ എഡിറ്റ് ചെയ്തു നീക്കുകയും മറ്റൊരു ശബ്ദേരഖയില്‍ നിന്നുള്ള ഭാഗം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."