പരിയാരം മെഡിക്കല്‍ കോളജില്‍ 11 പുതിയ തസ്തികകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണ നിര്‍വഹണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ -1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് - 2, അക്കൗണ്ട്സ് ഓഫിസര്‍ - 1, സീനിയര്‍ സൂപ്രണ്ട് - 3, ജൂനിയര്‍ സൂപ്രണ്ട് - 4 എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
പ്രളയം മൂലം നാശനഷ്ടം സംഭവിച്ച രജിസ്ട്രേഡ് അലങ്കാര മത്സ്യക്കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ഇതിന്റെ വിശദാംശം തയാറാക്കാന്‍ മത്സ്യബന്ധന വകുപ്പിനെ ചുമതലപ്പെടുത്തി.തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് സര്‍വിസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് എന്നിവ ഏകോപിപ്പിച്ച് പൊതുസര്‍വിസ് രൂപീകരിക്കുന്നതിന് 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."