വൈറ്റ്ഹൗസ് പ്രതിരോധത്തില്‍
വാഷിങ്ടണ്‍: കൊറോണ വ്യാപന വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്തിയുള്ള ആരോപണങ്ങള്‍ തുടരവേ, കൊവിഡ് വ്യാപനത്തില്‍ അമേരിക്ക കൂടുതല്‍ പ്രതിരോധത്തിലേക്ക്. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലെ ചില ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അമേരിക്കയിലെ രണ്ടു പ്രമുഖരുടെ പേഴ്‌സനല്‍ അസിസ്റ്റന്റുമാര്‍ക്കുകൂടി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, വൈറ്റ്ഹൗസ് കനത്ത നിയന്ത്രണത്തിലാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍, ഇവാന്‍കയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആഴ്ചകളായി ഇവരുടെ കൂടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
എങ്കിലും, ഇവാന്‍കയ്ക്കും ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവാണ്. വൈറ്റ്ഹൗസിലെ ചില ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് സ്ഥിരീകരിക്കുകയും ചിലരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു വ്യക്തമാകുകയും ചെയ്തതോടെ പ്രസിഡന്റ് ട്രംപിനെയും വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെയും കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവായിരുന്നു.
എന്നാല്‍, വൈറ്റ്ഹൗസിലെ എല്ലാവരെയും എല്ലാ ദിവസവും കൊവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, ആഴ്ചയിലൊരിക്കലായിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നത്.
മൈക് പെന്‍സിന്റെ പ്രസ് സെക്രട്ടറി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നു വ്യക്തമാക്കിയിരുന്ന ട്രംപ്, എന്നാല്‍ മൈക് പെന്‍സുമായി അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."