സ്ഥാനാര്‍ഥി തീരുമാനം ഒന്‍പതിന് പ്രവര്‍ത്തക സമിതിയില്‍
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട്ട് ചേരും. യു.ഡി.എഫ് സീറ്റ് ചര്‍ച്ചയെ തുടര്‍ന്നുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗ് തീരുമാനം യോഗത്തിലുണ്ടാകും.
ലീഗ് നേതാക്കളുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയിലെ വിശദാംശങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവുക. മൂന്നാം സീറ്റ് വിഷയത്തില്‍ ഉള്‍പ്പെടെ അന്തിമ തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍ ഉണ്ടാകും.
ഇന്നു രാവിലെ പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം. കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയുടെ വിവരങ്ങള്‍ ഇന്നത്തെ യോഗത്തില്‍ അറിയിക്കുമെന്നു ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എന്നാല്‍ ഒന്പതിനു നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമായിരിക്കും ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവുക.
കേരളത്തിന് പുറത്ത് നിലവില്‍ തമിഴ്നാട് രാമനാഥപുരം സീറ്റില്‍ മത്സരിക്കാനാണ് ധാരണയായത്. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ പാര്‍ട്ടി മത്സരിക്കുന്ന കാര്യത്തില്‍ സജീവ ചര്‍ച്ച നടക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."