മലപ്പുറം ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 12ന് മണ്ഡല പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മണ്ഡല പരിധിയില്‍ വരുന്നതും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതുമായ സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അന്ന് വേതനത്തോടു കൂടിയ അവധിയായിരിക്കും.
മണ്ഡലത്തില്‍ വോട്ടര്‍മാരായ, മണ്ഡലത്തിനു പുറത്ത് നിലവില്‍ ജോലി ചെയ്യുന്ന ഇതേ വിഭാഗത്തില്‍പെട്ടവര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി അന്ന് വേതനത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടാകും. മണ്ഡല പരിധിയില്‍ 10ന് വൈകീട്ട് ആറു മുതല്‍ 12ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ 17നും മദ്യനിരോധനം ഏര്‍പെടുത്തി.
മണ്ഡല പരിധിയില്‍ ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, ബാറുകള്‍, ക്ലബുകള്‍, കടകള്‍ തുടങ്ങി എല്ലാ മാര്‍ഗങ്ങളിലൂടെയുമുള്ള എല്ലാതരം മദ്യത്തിന്റെയും വില്പനക്കും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മദ്യം വിതരണം ചെയ്യുന്നതിനും നിരോധനം ബാധകമായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."