HOME
DETAILS

പാഞ്ഞാള്‍ കൊലപാതകം; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

  
backup
March 06 2019 | 02:03 AM

%e0%b4%aa%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

വടക്കാഞ്ചേരി: പാഞ്ഞാളില്‍ വയോധികയായ റിട്ട: അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത വിമുക്തഭടനെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. എളവള്ളി സ്വദേശി പൊടിയട വീട്ടില്‍ ബാലനെ(69)യാണ് ചെറുതുരുത്തി എസ്.ഐ പി.എസ് സിബീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പാഞ്ഞാള്‍ അയ്യപ്പന്‍കാവിന് സമീപമുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തത്.
ഒന്‍പത് വര്‍ഷം പട്ടാളത്തിലും തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കീഴില്‍ വനം വകുപ്പിലും ജോലി ചെയ്തിരുന്ന ബാലന്‍ മൂന്ന് മാസം മന്‍പാണ് ശോഭനയെ പരിചയപ്പെട്ടത്. തുടര്‍ന്ന് അധ്യാപികയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായി. കഴിഞ്ഞ മാസം 28ന് വൈകിട്ടാണ് മൂന്ന് ദിവസം പഴക്കമുള്ള നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ മരണം കൊലപാതകമാണെന്ന് പൊലിസ് നിഗമനത്തിലെത്തുകയും ചെയ്തു. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാലന്‍ വലയിലായത്. ഇന്നലെ രാവിലെ 11.15 ഓടെയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
നിലവിളക്ക് കൊണ്ടല്ല അമ്മി കുഴകൊണ്ടാണ് തലയ്ക്കടിച്ചതെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. അമ്മി കുഴയും പൊലിസിന് കാണിച്ച് കൊടുത്തു. മൂന്ന് തവണയാണ് ഇടിച്ചത്. മരിയ്ക്കുന്നതിന് മുന്‍പ് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും രണ്ട് സ്വര്‍ണമാലകള്‍, നെക്ലസ്, നാല് വള, രണ്ട് മോതിരം, താലി എന്നിവയാണ് കവര്‍ന്നതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
പാടശേഖരം വഴിയിലൂടെ നടന്ന് ഓട്ടോറിക്ഷയില്‍ കയറി മണലാടി വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആദ്യം എറണാംകുളത്തേയ്ക്കാണ് പോയത്. പിറ്റേ ദിവസം തെലങ്കാനയിലേക്ക് കടന്നു. മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലുള്ള ലോഡ്ജുകളില്‍ മാറി മാറി താമസിച്ചു. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അറിഞ്ഞപ്പോഴാണ് ഇയാള്‍ കേരളത്തിലേയ്ക്ക് മടങ്ങിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago