ഇനി ലാഭകരമല്ലാത്ത സ്‌കൂള്‍ എന്ന് വിളിക്കരുത്
മലപ്പുറം: ഒരു വിദ്യാലയത്തെയും'അണ്‍ ഇക്കണോമിക്'(അനാദായകരം)എന്ന് വിളിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നടത്തുന്ന കത്തിടപാടുകളിലും റിപ്പോര്‍ട്ടുകളിലും ഇനിമുതല്‍ ഈ പദം ഉപയോഗിക്കരുതെന്നും ഇതു സംബന്ധിച്ച് കെ.ഇ.ആര്‍ ഭേദഗതി വരുത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അണ്‍ ഇക്കണോമിക് എന്നതിനുപകരം ഒരു ക്ലാസില്‍ 15 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളെ മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയം എന്ന് വിളിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്്.
ഒരു ക്ലാസില്‍ ശരാശരി 15 കുട്ടികളില്‍ കുറവുണ്ടെങ്കില്‍ അത്തരം സ്‌കൂളുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ആകെയുള്ള ലാഭകരമല്ലാത്ത സ്‌കൂളുകളില്‍ 2589 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 3134 എയ്ഡഡ് സ്‌കൂളുകളുമാണ്. നേരത്തെ 25 ആയിരുന്നത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 15 ആക്കി ചുരുക്കിയത്.
2016-17 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടു പ്രകാരം 5723 അണ്‍ ഇക്കണോമിക് സ്‌കൂളുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ മേഖലയിലെ ലാഭകരമല്ലാത്ത സ്‌കൂളുകളില്‍73.23 ശതമാനവും എയ്ഡഡ് മേഖലയിലെ സ്‌കൂളുകളില്‍ 78.05 ശതമാനവും എല്‍.പി സ്‌കൂളുകളാണ്. ഇത്തരം സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം15ല്‍ കുറവല്ലെങ്കില്‍ മതിയായ എണ്ണമായി കണക്കാക്കി കെ.ഇ.ആര്‍ വ്യവസ്ഥപ്രകാരം നിയമനം നടത്താന്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിരിക്കുകയാണിപ്പോള്‍.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി പിന്നീട് പുറപ്പെടുവിക്കും. ഒരു ക്ലാസില്‍ ശരാശരി 15ല്‍ കുറവ് കുട്ടികളുള്ള വിദ്യാലയങ്ങളിലെ പ്രഥമാധ്യാപക തസ്തികകളിലേക്ക് പ്രൊമോഷന്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ക്ലാസില്‍ ശരാശരി പതിനഞ്ചോ അതില്‍ കൂടുതലോ കുട്ടികളുള്ള വിദ്യാലയത്തില്‍ അതേ മാനേജ്‌മെന്റിലെ തസ്തിക നഷ്ടമായ സംരക്ഷിതാധ്യാപകരെ നിയമിക്കാം.
15 ല്‍ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ പുതിയ നിയമനങ്ങളെല്ലാം ഇനി മുതല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മാത്രമായിരിക്കും. ഇത്തരം വിദ്യാലയങ്ങളില്‍ നിന്ന് മതിയായ എണ്ണം കുട്ടികളുള്ള സ്‌കൂളിലേയ്ക്ക് സ്ഥലം മാറ്റം നടത്താം.
പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തിയത്
1.85 ലക്ഷം കുട്ടികള്‍
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം വിദ്യാര്‍ഥികളുടെ വര്‍ധന. സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് കൂടുതല്‍ വര്‍ധന 6.3 ശതമാനം. എയ്ഡഡ് സ്‌കൂളുകളില്‍ 5.3 ശതമാനം വര്‍ധിച്ചപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 33,052 (എട്ട് ശതമാനം) വിദ്യാര്‍ഥികള്‍ കുറഞ്ഞു.
ഈ വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍71,257ഉം എയ്ഡഡ് സ്‌കൂളുകളില്‍ 1,13,398 വിദ്യാര്‍ഥികളും പുതുതായെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."