എടോത്ത് താഴെ സംസ്ഥാനപാതയുടെ വശങ്ങളില്‍ ഡിലിനേറ്റര്‍ സ്ഥാപിക്കും
നടുവണ്ണൂര്‍: കരുവണ്ണൂരിലെ ഏടോത്ത് താഴെയില്‍ ഡിലിനേറ്ററുകളും സൂചനാബോര്‍ഡുകളും സ്ഥാപിക്കാന്‍ തീരുമാനം.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് കൊയിലാണ്ടി സബ്ഡിവിഷന്റെ നടപടി. 150 മീറ്ററോളം റോഡിന് വശങ്ങളില്ലാത്ത സ്ഥിതിയാണുള്ളത്. ഇരുഭാഗത്തും ഒന്നര മീറ്ററോളം താഴ്ചയുമുണ്ട്. ഇവിടെ വാഹനങ്ങള്‍ വയലിലേക്കു വീണ് നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
പരാതിക്കാരന്‍ നല്‍കിയ നിവേദനത്തില്‍ മറ്റു രണ്ട് അടിയന്തര പ്രവൃത്തികള്‍ക്കും അനുമതിയായി. ഇരിങ്ങത്ത് റോഡില്‍ നടുവണ്ണൂര്‍ പോസ്റ്റ് ഓഫിസിന് മുന്‍വശത്ത് കോണ്‍ക്രീറ്റ് ഭിത്തിയും സംരക്ഷണശിലകളും സ്ഥാപിക്കാനും സംസ്ഥാനപാതയില്‍ നടുവണ്ണൂര്‍ അങ്കണവാടിക്കു സമീപം കനാല്‍വെള്ളം വന്‍തോതില്‍ പാഴാവുന്നതിന് പരിഹാരം കാണാനുമാണ് നടപടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."