ജിഷ്ണുവിന്റെ ജന്മനാട്ടില്‍ സമരങ്ങള്‍ സമാധാനപരം; പൊലിസിന് ആശ്വാസം
പാറക്കടവ്: ജിഷ്ണു പ്രണോയ് വിഷയത്തില്‍ സമരം നിലനില്‍ക്കെ വളയത്തെയും നാദാപുരത്തെയും പൊലിസിന് ആശ്വാസം. പ്രദേശത്തു സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ ഇതുവരെ ചാര്‍ജ് ചെയ്തത് ഒരു കേസ് മാത്രമാണ്.
അക്രമ സമരങ്ങള്‍ ഉണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു എ.ഡി.ജി.പി, എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുന്നോറോളം പൊലിസുകാരെ മേഖലയില്‍ വിന്യസിച്ചിരുന്നത്.
അതേസമയം വിവിധ സംഘടനകള്‍ നടത്തിയ സമരപരിപാടികള്‍ തീര്‍ത്തും സമാധാനപരമായിരുന്നു. പ്രകടനങ്ങള്‍ പലപ്പോഴും പ്രകോപനപരമായെങ്കിലും അവ നിയന്ത്രിക്കാന്‍ പൊലിസിന് സാധിച്ചു. അവിഷ്ണയെ അറസ്റ്റ് ചെയ്തു നീക്കാനുള്ള എ.ഡി.ജി.പി ഉള്‍പ്പെടെയുള്ളവരുടെ ശ്രമത്തെ പ്രദേശത്തുകാര്‍ ശക്തമായി പ്രതിരോധിച്ചെങ്കിലും പൊലിസ് സംയമനം പാലിക്കുകയായിരുന്നു. യുവജനതാദള്‍, യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ സംഘടനകള്‍ സമരം ഉപവാസത്തിലൊതുക്കിയതും പൊലിസിന് ആശ്വാസമായി.
രജിസ്റ്റര്‍ ചെയ്ത ഏക കേസ് മഹിജയെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കിയ ഉടനെ ഉച്ചയ്ക്ക് യു.ഡി.എഫ് വളയത്തു നടത്തിയ റോഡ് ഉപരോധമായിരുന്നു.
പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനും റോഡ് ഉപരോധിച്ചതിനും ഡി.സി.സി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടുമായി ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴാണ് വളയത്തും നാദാപുരത്തും കേസ് എണ്ണം ഒന്നായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."