ലോറി മോഷണം പതിവാകുന്നു
പയ്യോളി: ജില്ലയില്‍ ലോറി മോഷണം വ്യാപകമാകുന്നതായി പരാതികള്‍ ഉയരുന്നു. അടുത്ത കാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ലോറികള്‍ മോഷണം പോയതായി പൊലിസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന പാര്‍ക്കിങുകള്‍ നിര്‍ത്തലാക്കിയതാണ് ലോറി മോഷണങ്ങള്‍ക്ക് കാരണമെന്നാണ് ലോറി ഉടമകള്‍ പറയുന്നത്.
രണ്ടാഴ്ച മുന്‍പ് വെള്ളിമാടുകുന്ന് ഭാഗത്ത് നിര്‍ത്തിയിട്ട 12ചക്ര ലോറി മോഷണം പോയിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് ശേഷം മലാപ്പറമ്പില്‍ നിര്‍ത്തിയിട്ട കൊപ്ര കയറ്റിയ ലോറി അവിടെ നിന്നും എടുത്ത് കുതിരവട്ടം റോഡില്‍ പകുതി ലോഡ് ഇറക്കിയ വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഗഘ18 ഉ 8879 നമ്പര്‍ ലോറി കുന്നമംഗലം സ്വദേശി റിയാസിന്റെതായിരുന്നു. ഇതു വരെ മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മലാപ്പറമ്പ് ഇഖ്‌റ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ധാരാളം റബര്‍ കെട്ടുകള്‍ കളവ് പോയിരുന്നു.
വടകര ടൗണിനടുത്ത് ചരക്ക് ലോറി റോഡരികില്‍ ഓഫാക്കാതെ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായ കുടിച്ച് വരുന്നതിനിടയില്‍ ലോറിയുമായി കടന്നുകളഞ്ഞ സംഭവവും ഉണ്ടായി. വിവരം നല്‍കിയതനുസരിച്ച് പിന്തുടര്‍ന്ന പൈാലിസ് പന്തീരിങ്കാവ് വച്ച് ജീപ്പ് കുറുകെയിട്ട് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി തൊണ്ടയാട് സ്വദേശി അനീഷ് ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. അതേ ദിവസം തന്നെ കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും റബര്‍ കയറ്റി വരികയായിരുന്ന കൂത്തുപറമ്പ് സ്വദേശി സുനില്‍ ലോറി പന്തീരിങ്കാവില്‍ നിര്‍ത്തിയിട്ടപ്പോള്‍ 32000 രൂപയുടെ മുന്‍പിലത്തെ വീല്‍ മോഷ്ടിക്കുകയുണ്ടായി. ഇതേപോലെ ലോറിയുടെ ബാറ്ററികള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.
കോഴിക്കോട് നിന്ന് കളവ് പോയ ഒരു ലോറി പുളിക്കല്‍ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയുണ്ടായി. ഇത്രയേറെ ലോറികള്‍ കാണാതായിട്ടും വേണ്ടത്ര അന്വേഷണം നടത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നാണ് ലോറി ഉടമകള്‍ പറയുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ നേരത്തെ ഒരുക്കിയിരുന്ന പാര്‍ക്കിങ് സൗകര്യം എടുത്തു കളഞ്ഞതാണ് ലോറികള്‍ കളവ് പോകാന്‍ കാരണമെന്നാണ് ഉടമകള്‍ പറയുന്നത്. ലോറികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും നേരത്തെയുണ്ടായിരുന്ന പാര്‍ക്കിങ് സൗകര്യം പുന:സ്ഥാപിക്കണമെന്നും കോഴിക്കോട് പൊലിസ് കമ്മിഷണറോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ ഉറപ്പ് നല്‍കിയതായി ലോറി ഡ്രൈവേഴ്‌സ് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ കബീര്‍ കല്ലേരി, ഷമീര്‍ കാരാട്ട്, ടി.കെ ബഷീര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."