ആസ്ത്രേലിയയില്‍ ഇന്ത്യന്‍ ദന്ത ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കെയ്സില്‍
മെല്‍ബണ്‍: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹം സ്യൂട്കെയ്സിനുള്ളിലാക്കിയ നിലയില്‍ കാറിനുള്ളില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
സിഡ്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍ എന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ പ്രീതി റെഡ്ഡിയെ കാണാതായിരുന്നു. സിഡ്നിയിലെ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ മുന്‍ കാമുകനൊപ്പമാണ് പ്രീതിയെ അവസാനമായി കണ്ടതെന്ന് പൊലിസ് പറയുന്നു. ഇയാളെ തിങ്കളാഴ്ച റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പൊലിസ് പറയുന്നു.
ചൊവ്വാഴ്ചയാണ് പ്രീതിയുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്ട്കെയ്സിനുള്ളില്‍ മൃതദേഹം കണ്ടത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഇവിടെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."