യുവാക്കളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു
അമ്പലപ്പുഴ: യുവാക്കളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു.
മിനിലോറി ഡ്രൈവര്‍ തകഴി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊരപറമ്പ് വീട്ടില്‍ ഗണപതി (35), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ സൗമ്യ ഭവനില്‍ ശരത്ത് (32)എന്നിവരുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെ തകഴി കണ്ണാട്ട്മടയില്‍ വച്ചായിരുന്നു സംഭവം. പ്രദേവാസിയും നിരവധി കേസുകളില്‍ പ്രതിയുമായ രതീഷ് എന്ന യുവാവാണ് ആക്രമണം നടത്തിയത്.
കണ്ണാട്ട് മടയില്‍ ലോറിയില്‍ മെറ്റല്‍ കയറ്റുകയായിരുന്ന ഗണപതിയുടെനേരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു.
തടയാന്‍ ശ്രമിച്ച ഇയാളുടെ ദേഹത്ത് പ്രതി, മാരകമായി മുറിവേല്‍പ്പിക്കുയും പിന്നീട് കൈയ്യില്‍ കിടന്ന ചെയിനും അപഹരിക്കുകയുമായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട് ഓടിയെത്തിയ ഗണപതിയുടെ സുഹൃത്തായ ശരത്തിനും മര്‍ദനമേല്‍ക്കുകയും ഇയാളുടെ കഴുത്തില്‍ കിടന്ന മാലയും പോക്കറ്റിലിലുണ്ടായിരുന്ന വില പിടിപ്പുള്ള മൊബൈല്‍ ഫോണും അപഹരിച്ച് പ്രതി കടന്ന് കളയുകയായിരുന്നു. പ്രതിക്കുവേണ്ടി അമ്പലപ്പുഴ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."