നിസ്വാര്‍ഥമായ സേവന സന്നദ്ധതയാണ് പ്രബോധനത്തിന്റെ വിജയം: അബൂബക്കര്‍ ഫൈസി
കളമശേരി: മതകീയ അച്ചടക്കമാണ് ഇസ്‌ലാമിക പ്രബോധന മേഖലയില്‍ അതിപ്രധാനമെന്നും നിസ്വാര്‍ഥമായി സേവന രംഗത്തിറങ്ങാന്‍ പ്രബോധകര്‍ക്ക് സാധിക്കണമെന്നും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ ത്വലബ കോണ്‍ഫറന്‍സ് തഖ്ദിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദഅവത്തിനായി നാം മുന്നിട്ടിറങ്ങുമ്പോള്‍ ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടിവരും. അവിടെ നാം നബിയെയാണ് മാതൃകയാക്കേണ്ടത്. ദഅവത്തിനിറങ്ങുമ്പോള്‍ ആദ്യമായി പൊരുത്തമാണ് നാം കരസ്ഥമാക്കേണ്ടതെന്നും അങ്ങനെ വരുമ്പോള്‍ മറ്റു ഭൗതിക നേട്ടങ്ങള്‍ നമ്മെ തേടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി മര്‍ക്കസില്‍ നടന്ന കോണ്‍ഫറന്‍സില്‍ ത്വലബ ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ജില്ലയിലെ ദറസ് അറബി കോളജ് വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. വിവിധ സെഷനുകള്‍ക്ക് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, മുജ്തബാ ഫൈസി ആനക്കര എന്നിവര്‍ നേതൃത്യം നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീത്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹുദവി, ജനറല്‍ സെക്രട്ടറി ടി.എം സിദ്ദീഖ്, ട്രഷറര്‍ കെ.എന്‍ നിയാസ്, ഷാജഹാന്‍ അല്‍ ഖാസിമി, എം.ബി മുഹമ്മദ് ഹാജി, പി.എച്ച് അജാസ്, മന്‍സൂര്‍ കളപ്പുരക്കല്‍, മുഹമ്മദ് ഹസിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്വലബ ജില്ലാ കണ്‍വീനര്‍ അബിന്‍സ് പിടവൂര്‍ സ്വാഗതവും ട്രഷറര്‍ അബൂബക്കര്‍ സിദ്ദീഖ് വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."