HOME
DETAILS

ദിനോസറുകള്‍ രണ്ടല്ല, പലതുണ്ട്

  
backup
May 11 2020 | 03:05 AM

delhi-notes-2020

 

ഗുജറാത്തികളായ രണ്ടു ഭരണാധികാരികളെ മുന്‍നിര്‍ത്തി മൂന്ന് ഗുജറാത്തി വ്യവസായികള്‍, രണ്ടു അംബാനിമാരും അദാനിയും രാജ്യത്തെ വാണിജ്യ സംരംഭങ്ങളെല്ലാം അന്യായമായി നേടിയെടുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടവും പ്രധാനമന്ത്രിയുടെ വീടുമുള്‍പ്പെടെ കെട്ടിട സമുച്ചയം പണിയാനുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ കോണ്‍ട്രാക്ട് മറ്റൊരു ഗുജറാത്തിയായ ബിമല്‍ പട്ടേലിന്റെ കമ്പനിയായ എച്ച്.സി.പി ഡിസൈന്‍ പ്ലാനിങ് ആന്റ് മാനേജ്‌മെന്റിന് നല്‍കുന്നത്. 20,000 കോടിയുടേതാണ് പദ്ധതി. ഇതിന്റെ പ്ലാന്‍ തയാറാക്കുന്നതിന് കമ്പനിക്ക് 229.75 കോടി വേറെ നല്‍കും. രാജ്യത്തെ റോഡ് നിര്‍മാണ പദ്ധതികള്‍ നിലവില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മഹാരാഷ്ട്ര കമ്പനിയായ പൂര്‍ത്തി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വ്യവസായികളുടെ കൈയിലാണ്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പൂര്‍ത്തി ഗ്രൂപ്പിന്റെ മേധാവി.


ആര്‍.എസ്.എസ്സിനുള്ളിലെ ഗുജറാത്ത് - മഹാരാഷ്ട്ര തര്‍ക്കം രഹസ്യമല്ല. സര്‍ക്കാരിനുള്ളിലും ഈ വിഭാഗീയത പരസ്യമാണ്. എണ്ണം കുറവാണെങ്കിലും ആര്‍.എസ്.എസ് പിന്തുണ കൊണ്ടാണ് ഗഡ്കരി പിടിച്ചു നില്‍ക്കുന്നത്. മഹാരാഷ്ട്ര ആര്‍.എസ്.എസ് ഒരു വശത്ത് അജന്‍ഡ നിശ്ചയിക്കുമ്പോള്‍ ഗുജറാത്തികള്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന ആരോപണത്തെ വെറുതെ തള്ളിക്കളയരുത്. മോദിയും അമിത്ഷായും അധികാരമേറ്റ ശേഷം കേന്ദ്ര സര്‍ക്കാരിലെ ഗുജറാത്തി മേധാവിത്തം ശക്തമാണ്. അധികാര കേന്ദ്രങ്ങളിലെ വിവിധ പദവികള്‍ മുതല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നീളുന്ന വലിയ കണ്ണിയാണിത്.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തിടത്ത് 67 ഏക്കറില്‍ പടുകൂറ്റന്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് ഗുജറാത്തിയായ അനില്‍ മണിഭായ് നായിക്ക് ചെയര്‍മാനായ ലാര്‍സന്‍ ആന്റ് ടൗബ്‌റോ കമ്പനിക്കായത് ഇതു പോലെ യാദൃശ്ചികമായിരുന്നില്ല. ബാബരി കേസിലെ സുപ്രിം കോടതി വിധിക്കു മുമ്പ് തന്നെ അനില്‍ മണിഭായ് ഇതിനായുള്ള പ്രപ്പോസല്‍ നല്‍കിയിരുന്നു. വിധിയെന്താണ് വരാന്‍ പോകുന്നതെന്ന സര്‍ക്കാരിനും അനില്‍ മണിഭായിക്കും നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് വ്യക്തം. കൊവിഡ് ലോക്ക് ഡൗണിനിടയിലും ലാര്‍സന്‍ ആന്റ് ടൗബ്‌റോ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയിലേക്ക് വരാം. നിയമപ്രശ്‌നങ്ങള്‍ മറികടക്കാന്‍ സെന്‍ട്രല്‍ വിസ്റ്റ പദ്ധതി 12,000 കോടിയുടെ പദ്ധതിയായി അനുമതി നേടുകയും പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. പദ്ധതിയുടെ അനുമതികളെല്ലാം അതിവേഗത്തിലായിരുന്നു. വന്‍തോതില്‍ പൊളിക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും മരം മുറിക്കലുകളും വേണ്ടിവരുന്ന പദ്ധതിയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. പദ്ധതി കേന്ദ്രസര്‍ക്കാരിന്റെയായിരുന്നെങ്കിലും നടന്നത് കച്ചവടമായിരുന്നുവെന്ന് സാരം. നോട്ടു നിരോധനവും പിന്നാലെ കൊവിഡ് ബാധയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പദ്ധതി നടത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.


2001ലെ സോണല്‍ ഡവലപ്‌മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി പാര്‍ലമെന്റ് പണിയാനുള്ള പദ്ധതിയുമായി മുന്നോട്ടു പോയത്. എന്നാല്‍ 2021ലേക്കുള്ള പുതിയ പദ്ധതിയില്‍ കൂടുതല്‍ ഭൂമി ആവശ്യമാം വിധം നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി. ആദ്യ പദ്ധതിയുടെ അനുമതിയുടെ മറവില്‍ വിശാലമായ പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ഇതിനെതിരായ കേസില്‍ ഹൈക്കോടതി ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്ക് നോട്ടിസ് അയക്കുകയും ചെയ്തു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം മാര്‍ച്ച് 20ന് 80 ഏക്കറിലായി 20,000 കോടിയുടെ പദ്ധതി സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെതിരായ ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. പ്രധാനമന്ത്രിയുടെ വീടും പാര്‍ലമെന്റ് കെട്ടിടവും ബങ്കറുകളും എല്ലാം കൂടി ഉള്‍പ്പെടുന്ന പദ്ധതി ഏകാധിപത്യത്തിന്റെ മാതൃകകളെ പിന്‍പറ്റുന്നതാണെന്ന ആരോപണം ശക്തമാണ്.


ത്രികോണാകൃതിയിലുള്ള മൂന്ന് ഗോപുരങ്ങളുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അതിനുള്ളില്‍ പ്രധാനമന്ത്രിക്ക് ഒരു ഭവനവും കൂടി ഉണ്ടാകും. എല്ലാ ഓഫിസുകളെയും ബന്ധിപ്പിക്കുന്നതിന് ഒരു ഭൂഗര്‍ഭ ഷട്ടില്‍ സേവനവുമുണ്ടാകും. പാര്‍ലമെന്റ് സമുച്ചയത്തിലെ നിലവിലെ പാര്‍ക്കിങ് സൗകര്യമൊരുക്കിയിടത്താണ് പ്രധാനമന്ത്രിയുടെ ഓഫിസും വസതിയും നിര്‍മിക്കാന്‍ സാധ്യത.
നോര്‍ത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ മ്യൂസിയമായി മാറും. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പുതിയ ഭവനങ്ങള്‍ നിലവിലെ രാഷ്ട്രപതിഭവന്റെ തൊട്ടടുത്തായി പണികഴിപ്പിക്കപ്പെടും. സെന്‍ട്രല്‍ വിസ്റ്റ യമുന നദിയ്ക്കടുത്തു വരെ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. രാഷ്ട്രപതി ഭവന്‍ മുതല്‍ റിഡ്ജ് വരെ നീളുന്നൊരു ജൈവ വൈവിധ്യ ഉദ്യാനം തയാറാക്കുവാനും പദ്ധതിയുണ്ട്. ഇപ്പോഴത്തെ പാര്‍ലമെന്റിന് തൊട്ടടുത്തായിരിക്കും പുതിയ പാര്‍ലമെന്റ്. 900 - 1000 ആളുകളെ ഉള്‍ക്കൊള്ളുന്ന ലോക്‌സഭ, രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയെല്ലാം ഉണ്ടാകും. എല്ലാ എം.പിമാരുടെയും ഓഫിസും ഇതില്‍ ഉള്‍പ്പെടുന്നു. ശാസ്ത്രി ഭവനും നിര്‍മാണ്‍ ഭവനും പൊളിക്കും. പകരം കെട്ടിടങ്ങള്‍ വരും. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിച്ച് നല്‍കിയത് സെന്‍ട്രല്‍ വിസ്റ്റയുടെ കോണ്‍ട്രാക്ട് ലഭിച്ച ഇതേ എച്ച്.സി.പി ഡിസൈന്‍, പ്ലാനിങ് ആന്റ് മാനേജ്‌മെന്റിനാണെന്ന കാര്യം ചേര്‍ത്തു വായിക്കുക. മോദി ഗുജറാത്ത് ഭരിക്കുമ്പോള്‍ സംസ്ഥാനത്തെ പ്രധാന പദ്ധതികളില്‍ പലതും നല്‍കിയത് ഇതേ കമ്പനിക്കാണ്. സബര്‍മതി റിവര്‍ഫ്രണ്ട് ഡവലപ്‌മെന്റ് പദ്ധതിയാണ് ഇതിലൊന്ന്.


ഇതോടൊപ്പം ഗുജറാത്തിലെ വജ്രലോബിയും അന്താരാഷ്ട്ര വാണിജ്യലോബികളും തമ്മില്‍ എങ്ങനെ കള്ളപ്പണ ഇടപാടുകള്‍ നടത്തുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും എത്രത്തോളം ചതിയും ചോരയും അതില്‍ പതിയിരിപ്പുണ്ടെന്ന മനസ്സിലാക്കാന്‍ 2010ലെ ഐ.പി.എല്‍ വിവാദത്തിലെ ലളിത് മോദി വിഷയം പരിശോധിച്ചാല്‍ മതി. മുംബൈയില്‍ താമസിക്കുന്ന ഗുജറാത്തി വ്യവസായി ശൈലേന്ദ്ര ഗെയ്ക് വാദും സഹോദരനും മഹാരാഷ്ട്ര ഡെപ്യൂട്ടി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുമായ രവി ഗയ്ക് വാദുമാണ് ഐ.പി.എല്‍ കൊച്ചി ടീമിനായി രൂപീകരിച്ച റെന്‍ഡേവൂസ് സ്‌പോര്‍ട് വേള്‍ഡിന്റെ സ്ഥാപകര്‍. റെന്‍ഡേവൂസിന് 333.33 മില്യന്‍ ഡോളറിന്റെ ഓഹരി പിരിച്ചെടുക്കാന്‍ സഹായിച്ചത് അന്ന് കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരാണ്. ഇതിലൂടെ പിന്നീട് ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌ക്കറിന് 15 മില്യന്‍ ഡോളറിന്റെ ഓഹരി ലഭിക്കുകയും ചെയ്തു.


എന്നാല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി റെന്‍ഡേവൂസിനെ ഗുജറാത്ത് ലോബിയ്ക്ക് വേണ്ടി കൈക്കലാക്കാന്‍ ഐ.പി.എല്‍ കമ്മിഷണര്‍ ലളിത് മോദിയെ മുന്‍നിര്‍ത്തി കളിച്ചു തുടങ്ങി. ഇതിനായി നരേന്ദ്രമോദിയ്ക്ക് വേണ്ടി ലളിത് മോദി 50 മില്യന്‍ ഡോളര്‍ കൈക്കൂലി വാഗ്ദാനം ചെയ്തു. എന്നാല്‍ ശശി തരൂര്‍ വഴങ്ങിയില്ല. നരേന്ദ്രമോദിക്ക് തരൂരിനോടുള്ള വിരോധം അവിടെ നിന്നാണ് തുടങ്ങുന്നത്. സുനന്ദയുടെ 15 മില്യന്‍ ഡോളറിന്റെ ഓഹരി സംബന്ധിച്ച് പുറത്തുവിട്ടാണ് ലളിത് മോദി പകരം വീട്ടിയത്. സുനന്ദ ഓഹരിയൊഴിഞ്ഞു. തരൂരിന് രാജിവയ്‌ക്കേണ്ടി വന്നു. വൈകാതെ റെന്‍ഡേവൂസില്‍ നിന്ന് ശൈലേന്ദ്ര ഗെയ്ക് വാദും സത്യജിത്തും പുറത്തായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ കെ. താഹില്‍രമണി സത്യജിത്തിന് പകരം വന്നു. ഹര്‍ഷദ് മേത്ത ചെയര്‍മാനായി. അക്കാലത്ത് ഗുജറാത്തി വജ്രലോബി തന്റെ ജീവനെടുത്തേക്കാമെന്ന് സുനന്ദ പലതവണ സൂചന നല്‍കിയിട്ടുണ്ട്.


ബെല്‍ജിയത്തിലെ എല്ലാ കള്ളപ്പണ ഇടപാടിലും ഇന്ത്യയില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ കമ്പനിയായ നീരവ് മോദി ജ്വല്‍സ് ബി.വി.ബി.എയുടെ പേര് ഉയര്‍ന്ന് വന്നതാണ്. എന്നാല്‍ നീരവിന് ഇന്ത്യയില്‍ നിന്ന് വായ്പയെടുക്കാന്‍ ഇതൊന്നും തടസ്സമായില്ല. രാജ്യം വിടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് 2017ലാണ് നീരവ് മോദി ലിമിറ്റഡെന്ന മറ്റൊരു കമ്പനി ബെല്‍ജിയത്തില്‍ സ്ഥാപിക്കുന്നത്. നീരവിന്റെ സംശയകരമായ പശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടായിട്ടും എങ്ങനെ ഇന്ത്യയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടുവെന്നതിന് ഈയൊരുത്തരം മതിയാവും: മുകേഷ് അംബാനിയുടെ അനന്തരവള്‍ ഇഷേറ്റ സാല്‍ഗാവോക്കര്‍ വിവാഹം ചെയ്തിരിക്കുന്നത് നീരവിന്റെ സഹോദരന്‍ നീഷാല്‍ മോദിയെയാണ്. നീഷാല്‍ മോദിയുടെ അര്‍ധ സഹോദരന്‍ വിപുല്‍ അംബാനിയാണ് നീരവിന്റെ ഒരു കമ്പനിയുടെ സി.എഫ്.ഒ. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹം കഴിച്ചിരിക്കുന്നത് റസ്സല്‍ മേത്തയുടെ മകള്‍ ശ്‌ളോക്ക മേത്തയെ. ദിലീപ് മേത്ത സ്ഥാപിച്ച ഗുജറാത്തി വജ്ര കമ്പനിയായ റോസി ബ്ലൂ ഡയമണ്ട്‌സിന്റെ മേധാവിയും നീരവ് മോദിയുടെ അടുത്ത ബന്ധുവുമാണ് ശ്‌ളോക്കയുടെ പിതാവ് റസ്സല്‍ മേത്ത. നീരവിന്റെ പല ബിസ്സിനസ്സുകളിലും പങ്കാളിയാണ് അദാനി. എല്ലാവരും ഗുജറാത്തികള്‍. ജുറാസിക് റിപ്പബ്ലിക്കില്‍ രാജ്യത്തെ വിഴുങ്ങുന്ന ദിനോസറുകള്‍ രണ്ടല്ല, പലതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago