HOME
DETAILS

സബ് കലക്ടര്‍ ചുമതലയേറ്റു; തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പ്രവര്‍ത്തനം തുടങ്ങി

  
backup
March 06 2019 | 08:03 AM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b4%b2%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

കണ്ണൂര്‍: കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് ആര്‍.ഡി.ഒ സേവനങ്ങള്‍ക്കായി ഇനി തലശ്ശേരിയിലേക്ക് പോവേണ്ട. തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.
നിലവിലെ ആര്‍.ഡി.ഒ രവികുമാറിനു പുറമെ സബ് കലക്ടറായി കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു. ഇതുവരെ തലശ്ശേരിയില്‍ നിന്നു ലഭിച്ചിരുന്ന മുഴുവന്‍ സേവനങ്ങളും തളിപ്പറമ്പ് ഓഫിസില്‍ ലഭിക്കും. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമം സംബന്ധിച്ച ട്രൈബ്യൂണല്‍ നടപടികള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കാലതാമസം സംഭവിച്ച ജനന-മരണ രജിസ്‌ട്രേഷനുകള്‍ക്കുള്ള എന്‍.ഒ.സി, ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഉപയോഗശൂന്യമായ മുദ്രപത്രങ്ങളുടെ വില തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ സേവനങ്ങള്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫിസില്‍ നിന്നു ലഭിക്കും.  107-ാം വകുപ്പ് പ്രകാരം സമാധാന പാലനത്തിനും നല്ല നടപ്പിനുമുള്ള ജാമ്യം ഉറപ്പുവരുത്തല്‍, 133-ാം വകുപ്പ് പ്രകാരം പൊതുജന ശല്യങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍, 174-ാം വകുപ്പ് പ്രകാരമുള്ള അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട നടപടികള്‍ എന്നിവയും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ തളിപ്പറമ്പ് റവന്യൂ ഓഫിസില്‍ കൈകാര്യം ചെയ്യും. തഹസില്‍ദാര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിടനികുതി, പോക്കുവരവ്, ഭൂനികുതി തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളുടെ അപ്പീല്‍ അധികാരി ആര്‍.ഡി.ഒ ആണ്.  ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഒരു സി.എ, 12 ക്ലര്‍ക്കുമാര്‍, രണ്ടു ടൈപ്പിസ്റ്റുകള്‍, രണ്ട് ഓഫിസ് അറ്റന്‍ഡന്റുമാര്‍, ഒരു അറ്റന്‍ഡര്‍ എന്നിവരുള്‍പ്പെടെ 24 ജീവനക്കാരുമുണ്ട്. അടുത്തമാസം മുതല്‍ തളിപ്പറമ്പിലും ഇ ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലുള്ളവര്‍ മേല്‍ ആവശ്യങ്ങള്‍ക്കായി തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫിസിനെയാണ് സമീപിക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 04602 300332.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago