മകള്‍ മടങ്ങിയെത്തും- പ്രതീക്ഷയോടെ ജസ്‌നയുടെ പിതാവ്
പത്തനംതിട്ട: മകളുടെ തിരോദാനത്തില്‍ നാടു മുഴുവന്‍ പലതരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ പിതാവ്.മകള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ്. എന്നാല്‍ പൊലിസും സമൂഹവും തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം പരാതിപ്പെടുന്നു.
വീട്ടിലും, താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസിലാകുന്നില്ല. മകളെ കാണാതായതിനെ തുടര്‍ന്നു പലകോണുകളില്‍ നിന്നും മാനസികപീഡനം അനുഭവിക്കുന്നുണ്ട്- ജയിംസ് പറഞ്ഞു. പൊലിസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെസ്‌നയെക്കുറിച്ചു വിവരങ്ങള്‍ ഉള്ളവര്‍ക്ക് രഹസ്യമായി അക്കാര്യം അറിയിക്കാന്‍ മുക്കൂട്ടുതറയിലും ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി കോളജിലുമടക്കം പൊലിസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."