വാഹന പരിശോധന: കൊപ്പം പൊലിസ് 18 ബൈക്കുകള്‍ പിടിച്ചെടുത്തു
കൊപ്പം: വിളയൂര്‍-എടപ്പലം റോഡിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതില്‍ കൊപ്പം പൊലിസിന്റെ മിന്നല്‍ പരിശോധന. ഇന്നലെ നടന്ന പരിശോധനയില്‍ സുരക്ഷാ മുന്‍കരുതലുകളോ ആവശ്യമായ രേഖകളോ ഇല്ലാതെ സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന 18ഓളം ബൈക്കുകള്‍ കൊപ്പം എസ്.ഐ ഫക്റുദ്ദീന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം പിടിച്ചെടുത്തു. സ്കൂള്‍ സമയങ്ങളിലും മറ്റും ഏറ്റവും കുടുതല്‍ യാത്രാ പ്രയാസകരമാകുന്ന വിളയൂര്‍ എടപ്പലം റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി കൊപ്പം പൊലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായിട്ടാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്.
ഹൈസ്ക്കൂളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ചെവികൊള്ളാറില്ല. സ്കൂള്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ബൈക്കുകളും സ്കൂള്‍ പരിസരങ്ങളിലും മറ്റും ഗതാഗതപ്രശ്നമുണ്ടാക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകളുമാണ് പിടിച്ചെടുത്തത്.
കൊപ്പം എസ്.ഐ ഫക്റുദ്ദീന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എ.എസ്.ഐ അരവിന്ദാക്ഷന്, ഓഫിസര്‍മാരായ രാജീവ്, സുധീഷ്, വിജയന് പങ്കെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ബൈക്ക് ഇടിച്ച് മധ്യവയസ്കന് പരുക്കേറ്റിരുന്നു. മൂന്നും നാലും പേരെവച്ച് ഈ റോഡിലൂടെ ചീറിപ്പായുന്ന ബൈക്കുകള്‍ കാല്‍നടയാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. നിരവധി തവണ അപകടവും സംഭവിച്ചിട്ടുണ്ട്. പൊലിസിന്റെ ഈ സേവനം തുടര്‍ന്നും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."