HOME
DETAILS
MAL
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണം സിനിമകളെന്ന് മേനകാ ഗാന്ധി
backup
April 10 2017 | 03:04 AM
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്ക് പ്രധാന കാരണം സിനിമകളാണെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഒട്ടുമിക്ക ഇന്ത്യന്‍ സിനിമകളിലും പൂവാലന്മാരാണ് കാമുകരാകുന്നത്. ഇന്ത്യന്‍ സിനിമകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി സ്ത്രീകളെ മോശമായ രീതിയിലാണ് ചിത്രീകരിച്ചുവരുന്നതെന്നും മേനകാ ഗാന്ധി ആരോപിച്ചു.
ഗോവയില്‍ നടന്ന ' ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ' പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആദ്യം പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും പിന്നീട് അത് പ്രണയമാകുകയും ചെയ്യുന്ന രീതിയാണ് ഒട്ടുമിക്ക ഭാഷാചിത്രങ്ങളിലെയും അവസ്ഥ. സ്ത്രീകളെ നന്നായി ചിത്രീകരിക്കുന്ന തരത്തിലുളള സിനിമകളാണ് നിര്‍മിക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."