HOME
DETAILS

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം; സഹോദരന്‍ ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു

  
backup
March 06 2019 | 08:03 AM

%e0%b4%b6%e0%b4%b6%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

പുതുനഗരം: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തെകുറിച്ച് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളി കൊലപാതക സാധ്യതകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ 2015ല്‍ ഫയല്‍ ചെയ്ത കേസില്‍ ഇനിയും കാലതാമസമെടുക്കാതെ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിനും, റജിസ്ട്രാര്‍ക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
വി.എസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മലബാര്‍ സിമന്റ്‌സ് അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ 2011 ജനവരി 24ന് ശശീന്ദ്രനും മക്കളായ വിവേകും വ്യാസം ദുരൂഹ രീതിയില്‍ മരിച്ചത്. മലബാര്‍ സിമന്റ്‌സ് അഴിമതിയെ സംബന്ധിച്ച് അന്വഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മുന്നാമതു ദിവസമാണ് ഇവര്‍ മുന്നു പേരുടെയും ദുരൂഹ മരണം. ഇവരുടെ മരണം മാത്രം സി.ബി.ഐ അന്വേഷിച്ചാല്‍ അതിനു കാരണമായ മലബാര്‍ സിമന്റ്‌സ് അഴിമതികള്‍ സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് സി.ബി.ഐ അന്വേഷണം പോലും അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടാക്കിയത് എന്ന് കത്തില്‍ സൂചിപ്പിച്ചു. ഉന്നത ഭരണകൂട രാഷ്ട്രീയ ബിസിനസ് ബിനാമി ഐ.എ.എസ് ലോബികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ശശീന്ദ്രന്‍ കേസിന് നീതി നിഷേധത്തിനുള്ള കാരണം.
ശശീന്ദ്രന്റെ മരണത്തില്‍ നിര്‍ണായക സാക്ഷികളാകേണ്ട ഭാര്യ ടീനയും കൊലപാതകത്തെക്കുറിച്ചു വിവരം നല്‍കിയ സതീന്ദ്രകുമാറും ദുരൂഹ രീതിയില്‍ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ ഹോസ്പിറ്റലില്‍ വച്ചാണ് ദുരൂഹ രീതിയില്‍ മരണപ്പെട്ടത്. സി.ബി.ഐ പ്രതി ചേര്‍ക്കപ്പെട്ട വി.എം രാധാകൃഷ്ണന്‍ ഇതേ ഹോസ്പിറ്റലിലാണ് ജാമ്യം കിട്ടാനായി ചികിത്സ തേടിയിരുന്നത്. ആസൂത്രിത അപകടമുണ്ടായ സമയത്ത് സതീന്ദ്രകമാറിനോടൊപ്പം കോവൈ മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ചെയ്ത വ്യക്തിയും ദുരൂഹ രീതിയില്‍ പിറ്റേന്നു മുതല്‍ കാണാതായി. സതീന്ദ്രകുമാറിനെ അര്‍ധരാത്രി കോയമ്പത്തൂരിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഇടിച്ചു കയറ്റി സതീന്ദ്രകുമാറിനെ കൊലപ്പെടുത്തിയ ബസ് ഡ്രൈവറെ ആദ്യം ഗള്‍ഫിലേയ്ക്ക് കടത്തുകയും പിന്നീട് ഈ ഡ്രൈവറും ഭാര്യയും ദുരൂഹ രീതിയില്‍ മരണപ്പെടുകയും ചെയ്തതായും കത്തില്‍ പറയുന്നു. സതീന്ദ്രകുമാറിന്റെ മരണം അന്വേഷിച്ച തമിഴ്‌നാട് പൊലിസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ശശീന്ദ്രന്‍ മരിച്ച് ഒരു മാസത്തിനകം ശശീന്ദ്രന്റെ വീട്ടിലേയ്ക്ക് മരണദിവസം വ്യാജ നിയമന ഉത്തരവുമായി ഗുണ്ടകളോടൊപ്പം പോയ വിവരം അറിയാവുന്ന ഗേറ്റ് കീപ്പര്‍ പാറയില്‍ തലയിടിച്ച നിലയില്‍ മരണപ്പെട്ടു. ഈ വിവരങ്ങളൊക്കെ അറിയാവുന്ന മലബാര്‍ സിമന്റ്‌സിലെ ഉദ്യോഗസ്ഥനും ശശീന്ദ്രന്റെ അയല്‍വാസിയും കൊലപാതക വിവരം സതീന്ദ്രകുമാറിനോട് പറഞ്ഞ വ്യക്തി കുറച്ചുനാള്‍ക്കകം കാറിനകത്ത് ഞരമ്പു മുറിച്ച് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു.
മലബാര്‍ സിമന്റ്‌സിലെ അഴിമതി അന്വഷണ ഫയലുകള്‍ കോടതിയില്‍നിന്ന് തന്നെ മോഷണം പോയിട്ടും മരണത്തിനു കാരണമായ അഴിമതികള്‍ അന്വേഷിക്കേണ്ടതില്ല എന്ന കോടതി വിധികള്‍. ശശീന്ദ്രന്റെയും മക്കളുടെയും മറ്റുള്ളവരുടെയും ദുരൂഹ മരണത്തിനുത്തരവാദികള്‍ ഉന്നത തലത്തിലുള്ള അഴിമതി ലോബിക്കാരായതിനാലാണ്.
മരണദിവസം ശശീന്ദ്രന്റെ വീട്ടില്‍ രണ്ടു വാഹനത്തില്‍ വന്ന ഗുണ്ടകളെയും മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥരെയും കുറിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ള ഇംഗ്ലിഷ് പത്രവാര്‍ത്തയെക്കുറിച്ചും ശശീന്ദന്റെ കുടുംബം കൈമാറിയ കൊലപാതകവിവരങ്ങള്‍ ഒന്നും തന്നെ സി.ബി.ഐ അന്വേഷിക്കുകയോ നല്‍കിയ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയൊ ചെയ്തിട്ടില്ല.
ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിന് ഉത്തരവാദിയായ വി.എം രാധാകൃഷ്ണനെതിരെ സുപ്രിംകോടതി ഉത്തര പ്രകാരം കൊലപാതക കുറ്റം ചുമത്തിയല്ല കേസ് എടുത്തിട്ടുള്ളതെന്നും ശശീന്ദ്രന്‍ കേസ് ഇനിയും നീട്ടികൊണ്ടുപോകുന്നത് യഥാര്‍ഥ പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും കേസ് അട്ടിമറിക്കാനും സാഹചര്യം സൃഷ്ടിക്കും.
സര്‍ക്കാര്‍ സ്ഥാപനത്തിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ ശശീന്ദ്രന്റെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇതെല്ലാം ആരോപിച്ചാണ് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിനും, റജിസ്ട്രാര്‍ക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് അയച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago