മൂന്നു ദിവസം കുഴിയിലകപ്പെട്ട കുറുനരിക്ക് പ്രസാദ് രക്ഷകനായി
അന്തിക്കാട്: സെപ്റ്റിക് ടാങ്ക് നിര്‍മിക്കുന്നതിനായി എടുത്ത കുഴിയില്‍ വീണ കുറുനരിക്ക് പ്രസാദ് രക്ഷകനായി. അന്തിക്കാട് സെന്റ് ആന്റണീസ് പള്ളിയുടെ കിഴക്ക് വെളിച്ചപ്പാട്ട് ഷണ്മുഖന്റെ വീട്ടുപറമ്പില്‍ പുതുതായി നിര്‍മിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ മൂന്ന് റിങ് താഴ്ചയുള്ള കുഴിയിലാണ് കുറുനരി വീണത്.
രാത്രിയില്‍ ഇര തേടിയിറങ്ങിയ കുറുനരി കുഴിയില്‍ വീഴുകയായിരുന്നു. വീട്ടില്‍ ആള്താമസില്ലാത്തതിനാല് ആരുടെയും ശ്രദ്ധയില്‍ പെടാതെ കുറുനരി മൂന്നു ദിവസത്താളം കുഴിയില്‍ കുടുങ്ങി. പിന്നീട് ഉച്ചത്തില്‍ ഓരിയിടുന്ന ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് കുഴിയില്‍ അകപ്പെട്ട കുറുനരിയെ കണ്ടത്. സമീപവാസികള്‍ സെപ്റ്റിക് ടാങ്കിനകത്തേക്ക് കോണിയിറക്കി വച്ച് കുറുനരിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നിട് പാമ്പുപിടുത്തക്കാരനായ മാങ്ങാട്ടുകര സ്വദേശി പ്രസാദിനെ വിവരമറിയിക്കുകയായിരുന്നു.
നീണ്ട പരിശ്രമത്തിനൊടുവില്‍ കയറുപയോഗിച്ചു കുരുക്കുണ്ടാക്കിയ പ്രസാദ് കുറുനരിയെ പുറത്തേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."