HOME
DETAILS

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

  
Web Desk
September 17, 2024 | 1:51 AM

Narendra Modis Communal Remarks in Jharkhand

ന്യൂഡല്‍ഹി: തന്നെ തെരഞ്ഞെടുത്ത ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പുന്ന പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേരത്വ രാജ്യമായ ഇന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും ഇത് സംഭവിക്കുമെന്ന് കരുതാനാകില്ല. കഴിഞ്ഞ േേലാക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ രാജ്യത്തെ ജനങ്ങള്‍ ഇത് കേട്ടതാണ്. ഈ വിദ്വഷ പ്രചാരകര്‍ക്ക് തങ്ങളുടെ വിരല്‍തുമ്പിലെ അവകാശം കൊണ്ട് ജനത മറുപടി നല്‍കിയതുമാണ്. എന്നാല്‍ അതൊന്നും നമ്മുടെ മഹാനായ പ്രധാനമന്ത്രിക്ക് മതിയായിട്ടില്ല. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ വര്‍ഗീയ വിദ്വേഷം എന്ന ഹിന്ദുത്വ അധികാരത്തിന്റെ തുറുപ്പ് ചീട്ടുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശികളുടെയും റോഹിംഗ്യന്‍ വംശജരുടെയും നുഴഞ്ഞുകയറ്റം ജാര്‍ഖണ്ഡിന് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇക്കാരണത്താല്‍ ജാര്‍ഖണ്ഡിലെ സ്വത്വവും ജനസംഖ്യാശാസ്ത്രവും അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍.
ജാര്‍ഖണ്ഡിലെ ചില പഞ്ചായത്തുകള്‍ ഭരിക്കുന്നത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളുമാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം നിന്ന് സംസ്ഥാനത്തെ ജെ.എം.എം സര്‍ക്കാര്‍ പ്രീണനരാഷ്ട്രീയം കളിക്കുകയാണ്. മോദി പറഞ്ഞു. ജംഷഡ്പൂരില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ജെ.എം.എം കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ്. ആദിവാസി വോട്ടുകള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചവരാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, അവരിന്ന് ആദിവാസികളുടെ ഭൂമിയും കുന്നുകളും പിടിച്ചടക്കിയവരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 
നുഴഞ്ഞുകയറ്റം നിലവില്‍ ജാര്‍ഖണ്ഡില്‍ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച പഠനം നടത്താന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചെങ്കിലും നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന് സമ്മതിക്കാന്‍ ജെ.എം.എം തയാറായിട്ടില്ലെന്നും മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളുമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. അത്തരം ആളുകളാണ് ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ കൂടുതലായി അംഗത്വം എടുക്കുന്നത്. 

കോണ്‍ഗ്രസിന്റെ പ്രേതം ജെ.എം.എമ്മില്‍ പ്രവേശിച്ചതാണ് ഇതിന് കാരണം. കോണ്‍ഗ്രസിന്റെ പ്രേതം ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവേശിച്ചാല്‍ പ്രീണനം മാത്രമായിരിക്കും പിന്നീട് ആ പാര്‍ട്ടിയുടെ നയമെന്നും മോദി പറഞ്ഞു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും അടുത്തിടെ ബി.ജെ.പിയിലെത്തിയ ജെ.എം.എം മുന്‍ നേതാവ് ചംബൈ സോറനും മോദിയോടൊപ്പം വേദി പങ്കിട്ടു. 

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വര്‍ഗീയസ്വഭാവമുള്ളതും വിദ്വേഷം നിറഞ്ഞതുമായി നിരവധി പ്രസംഗങ്ങള്‍ നടത്തിയ മോദിയുടെ നടപടി വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം 173 വിദ്വേഷപരാമര്‍ശങ്ങളാണ് മോദി നടത്തിയതെന്ന് രാജ്യാന്തര മനുഷ്യാവകാശ വേദിയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആകും ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെത്തുന്ന ബി.ജെ.പി നേതാക്കള്‍ തുടര്‍ച്ചയായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിവരികയാണ്.

ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസി സ്ത്രീകളെ സര്‍ട്ടിഫിക്കറ്റ് നേടാനും ഭൂമി വാങ്ങാനുമായി വിവാഹം കഴിക്കുകയാണെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജാര്‍ഖണ്ഡില്‍വച്ച് പ്രസംഗിച്ചിരുന്നു. 'ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്' തുടങ്ങിയ പരാമര്‍ശങ്ങളാണ് അമിത്ഷാ അന്ന് നടത്തിയത്. പിന്നാലെ 100 ആദിവാസി സ്ത്രീകളെ മുസ്ലിംകള്‍ വിവാഹം കഴിച്ചതായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആരോപിച്ചു. 
അതേസമയം, ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം കാരണം ജാര്‍ഖണ്ഡിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ആദിവാസി അവകാശ സംഘടനയായ ലോക്തന്ത്ര ബച്ചാവോ അഭിയാന്‍ നിഷേധിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  4 days ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  4 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  4 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  4 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  4 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  4 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  4 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  4 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും

National
  •  5 days ago