യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
ഫിറോസബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്നുവയസുള്ള പെണ്‍കുട്ടിയും സ്ത്രീയും ഉള്‍പെടെ നാലുപേര്‍ മരിച്ചു.
ഫിറോസബാദിലെ നൗഷേരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കെട്ടിടത്തില്‍ വന്‍തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തുപേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ തിരച്ചില്‍ തുടരുകയാണ്. അഗ്‌നിരക്ഷ സേന, ദുരന്തനിവാരണ സേന എന്നിവയും സ്ഥലത്തുണ്ട്.
Tragic explosion in a fireworks factory in Firozabad, Uttar Pradesh, claims four lives, including a 3-year-old girl. The early morning blast caused the building to collapse, with ten people rescued and six hospitalized. Rescue operations are ongoing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."