നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ മൊഹമ്മദൻ സ്‌പോർട്ടിംഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. രണ്ടാം പകുതി ഇഞ്ചുറി ടൈമിലാണ് മത്സരത്തിൽ വിജയ ഗോൾ പിറന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ സൂപ്പർ-സബ് ആയി എത്തിയ അലെദ്ദീൻ അജറൈയാണ് കളിയുടെ ഗതി തിരിച്ച ഗോൾ നേടിയത്.
മത്സരത്തിൽ പൂർണമായി പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ച മൊഹമ്മദൻസ്,ഐ എസ് എൽ അരങ്ങേറ്റ മത്സരത്തിൽ പരാജയം ഒഴിവാക്കാനായി കളിയുടെ അവസാന നിമിഷം വരെ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സൂപ്പർ-സബ് മൊഹമ്മദൻസിന്റെ സ്വപ്നങ്ങളെ അവസാനം നിമിഷം തച്ചുടയ്ക്കുകയായിരുന്നു .
നോർത്ത് ഈസ്റ്റിൻ്റെ ആക്രമണ വീര്യത്തിൽ വലഞ്ഞ മുഹമ്മദൻസ് പ്രതിരോധം കിളഞ്ഞ് പരിശ്രമിച്ചതിനാലാണ് ആദ്യ പകുതി ഗോൾ രഹിതമായി മാറിയത്. എന്നാൽ രണ്ടാം പകുതിയിലും മുഹമ്മദൻസ് പ്രതിരോധത്തിലൂന്നി കളി തീർക്കാൻ ശ്രമിച്ചപ്പോൾ നിരന്തര അറ്റാക്കുകളുമായി കളം നിറഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിയുടെ അവസാന നിമിഷങ്ങളിലാണ് തങ്ങൾക്ക് അർഹതപ്പെട്ട ഗോൾ കണ്ടെത്താൻ കഴിഞ്ഞത്.മത്സരത്തിൽ 61 ശതമാവനും പന്ത് കൈവശം വെച്ച് കളിച്ചത് മുഹമ്മദൻസായിരുന്നെങ്കിലും മത്സരത്തിൽ ജയം സ്വന്തമാക്കാൻ അവർക്കായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."