HOME
DETAILS

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

  
Web Desk
September 17, 2024 | 1:29 AM

Delhi Chief Minister Arvind Kejriwals Resignation and Political Fallout

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യംലഭിച്ചതിനു പിന്നാലെ രാജ്യതലസ്ഥാന നഗരിയില്‍ രൂപപ്പെട്ട രാഷ്ട്രീയസാഹചര്യം വന്‍ സസ്‌പെന്‍സിലേക്ക്. മുഖ്യമന്ത്രി പദവി രാജിവയ്ക്കുകയാണെന്ന് അറിയിച്ച കെജ്‌രിവാള്‍ ഇന്നു വൈകിട്ട് 4.30ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സെക്‌സേനയെ കാണാനുള്ള അനുമതി തേടി. രാജിവയ്ക്കുകയാണെന്ന് ഞായറാഴ്ചയാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇക്കാര്യം ഇന്നലെ പാര്‍ട്ടി സ്ഥിരീകരിക്കുകയും ലഫ്.ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുകയുമായിരുന്നു.

മദ്യനയക്കേസില്‍ ആറുമാസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യംലഭിച്ച് പുറത്തിറങ്ങി രണ്ടാംദിവസം തന്നെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച് കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനം. രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് പറഞ്ഞ കെജ്രിവാള്‍ വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്നാണ് ശനിയാഴ്ച പറഞ്ഞത്. കോടതിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചു. ഇനി ജനകീയ കോടതിയില്‍ നിന്നുകൂടി നീതി ലഭിക്കണം. ജനങ്ങളുടെ തീരുമാനത്തിന് ശേഷമേ ഇനി മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രാജിവയ്ക്കരുതെന്ന് അണികളും നേതാക്കളും കെജ്‌രിവാളിനോട് അഭ്യര്‍ഥിച്ചു. 

മുഖ്യമന്ത്രിയുടെ രാജി അംഗീകരിക്കാതെ ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. 

തിരക്കിട്ട ചര്‍ച്ചകള്‍
രാജിപ്രഖ്യാപനത്തിനു പിന്നാലെ ഡല്‍ഹിയിലെ കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകളുടെ ദിനമായിരുന്നു ഇന്നലെ. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിലെ ഓരോരുത്തരുമായി പ്രത്യേകം കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തി. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വക്താവും എം.പിയുമായ രാഘവ് ചദ്ദ എന്നിവരുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ച ഒരുമണിക്കൂറിലേറെ നേരം നീണ്ടുനിന്നു. ഇന്നു രാവിലെ മുഴുവന്‍ പാര്‍ട്ടി എം.എല്‍.എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. 11.30നാണ് നിയമസഭാ കക്ഷി യോഗം.

ആരാകും പകരം?
സ്ഥാപകരില്‍ പ്രധാനിയും എ.എ.പിയുടെ മുഖവുമായ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് 2013ല്‍ പാര്‍ട്ടി അധികാരത്തിലേറിയതു മുതല്‍ ഡല്‍ഹി മുഖ്യമന്ത്രി. മുഖ്യമന്ത്രി പദവിയൊഴിയുമ്പോള്‍ പകരം ആരു വരുമെന്നത് രാഷ്ട്രയീകേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയായി.  കെജ്‌രിവാള്‍ ജയിലിലായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ മുഖമായി മാറിയ മന്ത്രി അതിഷി മര്‍ലേന, കെജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗെഹലോട്ട്, സൗരഭ് ഭരദ്വാജ് തുടങ്ങിയ പേരുകളാണ് പുതിയ പദവിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി ഡല്‍ഹി സര്‍ക്കാരില്‍ 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.

Following his bail in a liquor policy case, Delhi Chief Minister Arvind Kejriwal's resignation announcement has stirred significant political speculation in the capital. Kejriwal, who had declared his intention to resign last Sunday, has requested an appointment with Delhi Lieutenant Governor V.K. Saxena for this evening at 4:30 PM. His resignation, confirmed by the party the previous day, comes just two days after his release from six months in jail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  13 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  13 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  13 days ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  13 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  13 days ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  13 days ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  13 days ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  13 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  13 days ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  13 days ago