കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍. അസം സ്വദേശി നൂറുല്‍ ആദമിനെയാണ് കഴക്കൂട്ടം പൊലിസ് പിടികൂടിയത്.
അമ്മൂമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് ഏഴരയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
മരുന്ന വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തിയതായിരുന്നു വയോധിക. പ്രതി കുഞ്ഞിനെ കയ്യില്‍നിന്ന് പിടിച്ചുവാങ്ങിയത് തടയുന്നതിനിടെ അമ്മൂമ്മയ്ക്കും, കുഞ്ഞിനും പരിക്കേറ്റു. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഓടിയെത്തിയാണ് പ്രതിയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. കഴക്കൂട്ടം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Attempt to abduct a 9-month-old baby from his grandmother Assam native arrested in kazhakkoottam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."