എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
മലപ്പുറം: മങ്കി പോക്സ് (എം പോക്സ്) ലക്ഷണങ്ങളോടെ ഒരാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എം പോക്സിന്റെ ചില ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എം പോക്സ് ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ എം പോക്‌സ് ആണോയെന്നതിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
A person showing symptoms of Monkeypox (Mpox) has been admitted for treatment. The patient, who is a native of Othayi, had recently arrived from Dubai and is currently under care at Manjeri Medical College. To confirm whether it is indeed Monkeypox, a sample has been sent to the virology lab at Kozhikode Medical College.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."