ഭീഷണിയുയര്‍ത്തി മലയോരം നിരപ്പാക്കല്‍ തുടരുന്നു
നാദാപുരം: നിരോധനം കാറ്റില്‍ പറത്തി ക്വാറികളുടെ പ്രവര്‍ത്തനം വ്യാപകം. പ്രവര്‍ത്തനാനുമതി കലക്ടര്‍ നിരോധിച്ചിട്ടും വളയത്തെ മലമ്പ്രദേശങ്ങളിലാണ് അനുമതിയില്ലാതെ ചെങ്കല്‍ ഖനനം തുടരുന്നത്. ചുഴലി വട്ടച്ചോലയില്‍ കുന്നിടിച്ചാണ് ചെങ്കല്‍ വെട്ടിയെടുക്കുന്നത്. കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുന്ന തരത്തിലാണ് . പരാതി നല്‍കിയിട്ടും റവന്യു അധികൃതരും പഞ്ചായത്ത് അധികൃതരും നടപടിയെടുക്കുന്നില്ല. ചുഴലി വട്ടച്ചോല താഴ്‌വാരത്ത് ഏക്കര്‍ കണക്കിന് റബര്‍ കൃഷിയുണ്ട്.
ഒട്ടേറെ പേരുടെ വീടും താഴ്‌വാരത്തുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ നിന്നാണ് ജില്ലയിലേക്കള്ള ചെങ്കല്‍ എത്തുന്നത്. ഇവിടെ നിന്നും ചെങ്കല്‍ വരവ് കുറഞ്ഞതോടെയാണ് പുതിയ പ്രദേശങ്ങള്‍ കണ്ടെത്താന്‍ ഖനന ലോബിയെ പ്രേരിപ്പിക്കുന്നത്. തൊട്ടടുത്ത കല്ലുനിരയിലും ഖനന ലോബികള്‍ പിടിമുറുക്കി. ഒയ്യാലയിലും പുഞ്ചയിലും ഏക്കര്‍ കണക്കിനു തരിശുഭൂമി ചെങ്കല്‍ ക്വാറിക്കാര്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."