സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം: കെ.എസ്.ടി.യു
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിക്കപ്പെട്ടവരുടെ നിയമനാംഗീകാരം സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാട് തികച്ചും അപഹാസ്യവും അധ്യാപക സമൂഹത്തോട് കാണിച്ച വഞ്ചനാപരമായ സമീപനവുമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫെബ്രുവരി 28ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും കെ.ഇ.ആര് ഭേദഗതിയും മൂലം നൂറുകണക്കിന് അധ്യാപകരാണ് നിയമനാംഗീകാരവും ശമ്പളവും ഇല്ലാതെ പുറത്ത് പോകേണ്ടിവരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലെയുള്ള വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര പരിപാടികള്‍ക്ക് നേതൃത്വം നല്കിയ അധ്യാപകരോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധമാണിതെന്ന് പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ 2011ലെ അധ്യാപക പാക്കേജും ഉത്തരവും അട്ടിമറിച്ചാണ് സര്‍ക്കാര്‍ കെ.ഇ.ആര് ഭേദഗതി ചെയ്തത്. മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും ലഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."