കനലെരിയുന്ന മനസുമായി തുറുവാണത്തെ അമ്മമാര്‍
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം ദ്വീപിലെ രക്ഷിതാക്കള്‍ക്ക് മക്കള്‍ സ്‌കൂളില്‍ പോയാണ് തിരിച്ചെത്തും വരെ ആധിയോടെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ആകെയുള്ള യാത്രാമാര്‍ഗം തകര്‍ന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സംവിധാനവും വെള്ളത്തില്‍ മുങ്ങിയതോടെ കനത്ത ഒഴുക്കിനെ മുറിച്ചു കടന്നാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ യാത്ര ചെയ്യുന്നത്.
രാവിലെ കുട്ടികളെ കായല്‍ മുറിച്ചു കടത്തി സ്‌കൂള്‍ വിട്ട് വന്നശേഷം വീണ്ടïും കുട്ടികളെ കാത്ത് നില്‍ക്കേ@ണ്ട അവസ്ഥയിലാണ് ദ്വീപിലെ രക്ഷിതാക്കള്‍. തോണിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടേക്ക് യാത്രാ മാര്‍ഗമായി ഉണ്ട@ായിരുന്നത്. പിന്നീട് നിരവധിക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ ബ@ണ്ട് കം റോഡ് നിലവില്‍ വന്നു.
എന്നാല്‍ മഴക്കാലമായാല്‍ ഈ റോഡും വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥ വന്നപ്പോള്‍ ഇതിനു പരിഹാരമായാണ് സ്ഥലം എം.എല്‍.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍ ആസ്തിവികസന ഫണ്ടïില്‍നിന്ന് തുക അനുവദിച്ചത്. എന്നാല്‍ പുനര്‍ നിമ്മാണം നടന്നുകൊണ്ടിരിക്കെ റോഡ് തകരുകയും കായലില്‍ താഴ്ന്നു പോകുകയും ചെയ്തു. കോള്‍ നിലങ്ങളില്‍ സാധാരണ കാണാറുള്ള പൂതചേര്‍ പ്രതിഭാസമാണ് റോഡ് തകരാന്‍ കാരണം. ശാസ്ത്രീയമായ പഠനം നടത്താതെ റോഡിന്റെ പുനര്‍നിര്‍മാണം നടത്തിയതാണ് തകര്‍ച്ചക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പിന്നീട് എം.എല്‍.എ ഇടപെട്ടതിനെ തുടര്‍ന്ന് ശാസ്ത്രീയമായ പഠനം നടത്തിയപ്പോള്‍ 90 അടി താഴച്ചയിലാണ് പാറ ക@െണ്ടത്താനത്.
വലിയ രീതിയിലുള്ള ആസൂത്രണത്തിന് ശേഷം മാത്രമേ ഇവിടെ റോഡ് നിര്‍മിക്കാനാകൂ എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അംബേദക്കര്‍ കോളനി അടങ്ങുന്ന പ്രദേശത്തോട് മാറിമാറി വരുന്ന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടവും കാണിക്കുന്ന അവഗണയില്‍ ഏറെ അസംതൃപ്തരാണ് പ്രദേശ വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."