ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ലെന്ന് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ലെന്നു യു.ഡി.എഫ് കാസര്‍കോഡ് ജില്ലാ നേതാക്കള്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഹൈക്കോടതി ഉത്തരവു മാനിക്കാതെ ഹര്‍ത്താല്‍ നടത്തിയതിനു സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യു.ഡി.എഫ് കാസര്‍കോഡ് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ എന്നിവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്ലെന്നു വ്യക്തമാക്കിയത്.എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കരുതെന്നു കോടതി വ്യക്തമാക്കി. സമാധാനപരമായ ഹര്‍ത്താല്‍ എന്നൊന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടോയെന്നതല്ല പ്രധാനമെന്നും ഹര്‍ത്താലിനു നേതൃത്വം നല്‍കിയിട്ടുണ്ടോയെന്നതാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ഇരുവരും കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ത്താലിനു മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് ഇടക്കാല ഉത്തരവാണ്, അന്തിമ വിധിയല്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കോടതിയലക്ഷ്യ നടപടികളെന്നും നേതാക്കള്‍ വാദിച്ചു. ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരുടെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.
യു.ഡി.എഫ് തന്നെയാണ് ഹര്‍ത്താല്‍ നടത്തിയതെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഡീന്‍ കുര്യാക്കോസിന്റെ സത്യവാങ്മൂലം ബെഞ്ചിന്റെ പരിഗണനയ്‌ക്കെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."